x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ഞ്ച​രി​മ​ട്ടം ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളി​ല്‍ തു​ല്യ​ത​യും നീ​തി​യും ഉ​റ​പ്പാ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍


Published: February 7, 2026 06:00 AM IST | Updated: February 7, 2026 06:00 AM IST

ക​ല്‍​പ്പ​റ്റ: പു​ഞ്ച​രി​മ​ട്ടം ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളി​ല്‍ തു​ല്യ​ത​യും നീ​തി​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണു​മാ​യ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ത്ത​തി​ന് എ​തി​രേ മു​ണ്ട​ക്കൈ സ്വ​ദേ​ശി കെ.​ടി. സ​ഹീ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥി​ന്‍റെ നി​ര്‍​ദേ​ശം. ഉ​രു​ള്‍ ദു​ര​ന്ത​ത്തി​ല്‍ കു​ടും​ബ​ത്തി​ലെ 11 പേ​രെ സ​ഹീ​റി​ന് ന​ഷ്ട​മാ​യി​രു​ന്നു.

പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ല്‍​നി​ന്നു അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കു​ന്ന​ത് വൈ​രു​ധ്യ​മാ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ നി​രീ​ക്ഷി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​വ്യ​ക്ത​ത​ക​ള്‍ നീ​ക്കി 15 ദി​വ​സ​ത്തി​ന​കം വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ര്‍​ക്ക് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ​ഹീ​ര്‍ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ത്തെ "നോ ​ഗോ സോ​ണ്‍ പ​രി​ധി​ക്ക്' പു​റ​ത്ത് വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ഇ​ത്ത​രം ആ​ളു​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് നി​ല​വി​ലി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് സ​ഹീ​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​തെ​ന്നും ക​ള​ക്ട​ര്‍ നേ​ര​ത്തേ ക​മ്മീ​ഷ​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ ബോ​ധി​പ്പി​ച്ചി​രു​ന്നു. റി​പ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ചി​ല്ല.

 

Tags : Local News Nattuvishesham Wayanad

Recent News

Up