കൊല്ലം ഫാത്തിമ മാതാ കോളജിലെ മെറിറ്റ് ഡേ ഓസ്ക്കാർ അവാർഡ് ജേതാവായ റസൂൽ പുക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. പ്രഫ. യൂജിൻ പണ്ടാല, പ്രിൻസിപ്പൽ ഡോ. സിന്തിയാ കാതറീൻ മൈക
കൊല്ലം: ചോദ്യം ചോദിക്കാനും വിശകലനം ചെയ്യാനും വിമര്‍ശിക്കാനും പ്രാപ്തമാക്കുന്നതാണ് വിദ്യാഭ്യാസമെന്നും അതാണ് ആര്‍ഷഭാരത സംസ്കൃതിയിലെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ സവിശേഷതയെന്നും ഭാഷാപഠനത്തിലൂടെ നാം നമ്മുടെ സംസ്കാരത്തെ വീണ്ടെടുക്കുകയാണെന്നും ഓസ്ക്കാർ അവാർഡ് ജേതാവുംചലച്ചിത്ര അക്കാഡമി ചെയർമാനുമായ റസൂൽ പൂക്കുട്ടി. ഫാത്തിമ മാതാ കോളജിലെ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമപഠനത്തിന്റേയും ശാസ്ത്രപഠനത്തിന്റേയും ലോകത്തു നിന്ന് ശബ്ദസാങ്കേതികതയുടെയും ചലച്ചിത്രത്തിന്റേയും ലോകത്തേയ്ക്ക് താനെത്തിപ്പെട്ടതിനേക്കുറിച്ചും ഭാഷാപഠനം എങ്ങനെയാണ് നമ്മെ ലോകത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ക്കാന്‍ പ്രാപ്തരാക്കുന്നതെന്നും വായന എങ്ങനെ നമ്മെ രൂപപ്പെടുത്തുന്നതെന്നും വിദ്യാർഥികളുമായുള്ള സംവാദത്തില്‍ റസൂൽ പൂക്കുട്ടി വിശദീകരിച്ചു.
കോളജ് ആഡിറ്റോറിയത്തിൽ നടന്ന മെറിറ്റ് ഡേ ദിനാഘോഷത്തിൽ കോളജ് പ്രിൻസിപ്പൽ പ്രഫ. സിന്ധ്യ കാതറീൻ മൈക്കിൾ അധ്യക്ഷത വഹിച്ചു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മെറിറ്റ് ഡേ ദിനാഘോഷത്തിൽ വാസ്തു ശിൽപ വിദഗ്ധൻ യൂജിൻ പണ്ടാല, കോളജ് മാനേജർ റവ ഡോ. അഭിലാഷ് ഗ്രിഗറി,കോളജ് ബർസാർ ഫാ. വിനോദ് സെലസ്റ്റിൻ, സ്വാശ്രയ വിഭാഗം കോഡിനേറ്റർ ഡോ. എ. ആർ. ടൈറ്റസ്, അധ്യാപക രക്ഷാകർതൃ സമിതി ജോയിന്റ് സെക്രട്ടറി അദ്വാനി.പി .എസ്,സ്റ്റുഡന്റ് ഡീൻ മനോജ് കുമാർ.വി,പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. മേഴ്സി ഫാമില എന്നിവർ പ്രസംഗിച്ചു.
യു ജി ,പി ജി വിഭാഗങ്ങളിലായി ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും കലാകായിക മത്സരങ്ങളിൽ സമ്മാനാർഹമായ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു.
Tags : Local News Nattuvishesham Kollam