x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​പ​ക​ര​ണകി​റ്റു​ക​ൾ നൽകി


Published: February 12, 2026 06:39 AM IST | Updated: February 12, 2026 06:39 AM IST

പാ​ല​ക്കാ​ട്: രൂ​പ​ത കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മാ​ണക്ഷേ​മ​നി​ധി തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യു​ള്ള എം​പ​വ​ർ​മെ​ന്‍റ് ക്രാ​ഫ്റ്റ് പ്രോജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​ക​ര​ണ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് സെ​ന്‍റ​റി​ൽ പി​എ​സ്എ​സ്പി എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി​യും പാ​ല​ക്കാ​ട് കെ​എ​ൽ​എം ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​സം​ഘ​ടി​തമേ​ഖ​ല​യി​ലെ നി​ർ​മാ​ണതൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണിത്.

ച​ട​ങ്ങി​ൽ പി​എ​സ്എ​സ്പി പ്രോജക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബോ​ബി സ്വാ​ഗ​ത​വും കെ​എ​ൽ​എം കോ​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജൂ​ലി​റ്റ് ന​ന്ദി​യും പറഞ്ഞു. മ​റ്റ് പി​എ​സ്എ​സ്പി പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Equipment kits were

Recent News

Up