x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​രാ​റ്റു​പേ​ട്ട പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് ചെ​ളി​ക്കു​ള​മാ​യി


Published: October 27, 2025 10:39 PM IST | Updated: October 27, 2025 10:39 PM IST

ചെ​ളി​ക്കു​ള​മാ​യി കി​ട​ക്കു​ന്ന ഈ​രാ​റ്റു​പേ​ട്ട പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്.

ഈ​രാ​റ്റ​പേ​ട്ട: ചെ​ളി​ക്കു​ള​മാ​യി മാ​റി​യ ഈ​രാ​റ്റു​പേ​ട്ട ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡ് യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ ദു​രി​ത​മാ​കു​ന്നു. പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നാ​യി ബ​സ് സ്റ്റാ​ൻ​ഡ് പൊ​ളി​ച്ച​തു​മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് ഈ ​ദു​രി​തം ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. ബ​സ് സ്റ്റാ​ൻ​ഡ് ചെ​ളി​ക്കു​ള​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ട് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല.

മൂ​ന്നു മാ​സം മു​ന്പാ​ണ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡും ഷോ​പ്പിം​ഗ് കോം​പ്ല​ക്സും നി​ർ​മി​ക്കു​ന്ന​തി​നാ​യി സ്റ്റാ​ൻ​ഡ് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. സ്റ്റാ​ൻ​ഡ് പൊ​ളി​ച്ച​തോ​ടെ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ൽ തി​ര​ക്ക് രൂ​ക്ഷ​മാ​യി. ഗ​താ​ഗ​ത​ത​ട​സം മൂ​ലം വാ​ഹ​ന​യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. സ്റ്റാ​ൻ​ഡ് പൊ​ളി​ക്കു​ന്ന​തി​നു മു​ന്പ് സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ന​ട​പ്പാ​യി​ല്ല.

ഇ​താ​ണ് ഇ​പ്പോ​ഴ​ത്തെ ദു​രി​ത​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് സ്റ്റാ​ൻ​ഡ് പൊ​ളി​ച്ച ഭാ​ഗം നി​ര​പ്പാ​ക്കി അ​വി​ടെ ബ​സു​ക​ൾ ക​യ​റ്റി​യി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. താ​ത്കാ​ലി​ക ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വും ശു​ചി​മു​റി​യും ഇ​വി​ടെ ക്ര​മീ​ക​രി​ച്ചു. എ​ന്നാ​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തോ​ടെ ബ​സ് സ്റ്റാ​ൻ​ഡ് ചെ​ളി​ക്കു​ള​മാ​യി മാ​റി. ബ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​തോ​ടെ ബ​സി​ന്‍റെ ട​യ​റു​ക​ളി​ൽ പ​റ്റു​ന്ന ചെ​ളി ടൗ​ണി​ൽ മു​ഴു​വ​ൻ പ​ര​ന്നൊ​ഴു​കു​ക​യാ​ണ്.

പാ​റ​മ​ട​യി​ൽ നി​ന്നു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​ട്ട് സ്റ്റാ​ൻ​ഡ് ലെ​വ​ൽ ചെയ്യുമെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ൾ മു​ഴു​വ​ൻ മ​ണ്ണാ​ണ്. സ്റ്റാ​ൻ​ഡി​ൽ ചെ​ളി നി​റ​ഞ്ഞ​തോ​ടെ ബ​സി​ൽ വ​രു​ന്ന​വ​ർ​ക്ക് ഇ​റ​ങ്ങാ​നും ക​യ​റാ​നും പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പ​രാ​തി​ക​ൾ പ​ല​ത​വ​ണ പ​റ​ഞ്ഞു​വെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല. വെ​യി​ൽ തെ​ളി​ഞ്ഞാ​ൽ പൊ​ടി​യാ​യും അ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ ചെ​ളി​യാ​യും യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സ​മെ​ന്ന്
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ

സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ലു​​ണ്ടാകു​ന്ന കാ​ല​താ​മ​സ​മാ​ണ് പ​ണി​ക​ൾ തു​ട​ങ്ങാ​ൻ വൈ​കു​ന്ന​ത്. ന​ൽ​കി​യി​രി ക്കു​ന്ന ഡി​പി​ആ​റി​നു വൈ​കാ​തെ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. താ​ത്കാ​ലി​ക സം​വി​ധാ​ന​ങ്ങളൊ​രു​ക്കാ​ൻ കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യ്ക്കു കാ​ര​ണം. താ​ത്കാ​ലി​ക​മാ​യി ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം, ശു​ചി​മു​റി എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സ്റ്റാ​ൻ​ഡി​ലെ ചെ​ളി ഒ​ഴി​വാ​ക്കു​ന്ന​തി​നു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സു​ഹ്റ അ​ബ​ദു​ൾ ഖാ​ദ​ർ പ​റ​ഞ്ഞു.

Tags : nattuvishesham local news bus stand

Recent News

Up