x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്‌​കോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ​ഴി​തെ​റ്റി; വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ യാ​ത്ര​യി​ല്‍ വ​ന്‍ സു​ര​ക്ഷാ വീ​ഴ്ച


Published: October 30, 2025 05:18 AM IST | Updated: October 30, 2025 05:18 AM IST

പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യു​ടെ വാ​ഹ​ന​വ്യൂ​ഹം അ​ഗ​സ്ത്യ​ന്‍മു​ഴി​യി​ലെ​ത്തി​യ​പ്പോ​ള്‍.

മു​ക്കം: പ്രി​യ​ങ്കാ​ഗാ​ന്ധി എം​പി​യു​ടെ യാ​ത്ര​യി​ല്‍ വ​ന്‍ സു​ര​ക്ഷാ വീ​ഴ്ച. കൊ​യി​ലാ​ണ്ടി - എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ല്‍ അ​ഗ​സ്ത്യ​ന്‍ മു​ഴി​യി​ല്‍നി​ന്നും തൊ​ണ്ടി​മ്മ​ല്‍ വ​ഴി തി​രു​വ​മ്പാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ള്‍ താ​മ​ര​ശേ​രി റോ​ഡി​ല്‍ ക​യ​റി സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​ക്ക​ടു​ത്ത് വ​രെ​യെ​ത്തി. പി​ന്നീ​ട് വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് പി​ന്നി​ലാ​യു​ള​ള പോ​ലീ​സ് അ​വ​രെ തി​രി​ച്ചു​വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​മ​ത്ര​യും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വാ​ഹ​നം അ​ഗ​സ്ത്യ​ന്‍ മു​ഴി അ​ങ്ങാ​ടി​യി​ല്‍ ന​ടു​റോ​ഡി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്നു.

മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്ക് ശേ​ഷം കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക്ക് പോ​വു​ന്ന​തി​നി​ടെ​യാ​ണ് സു​ര​ക്ഷ വീ​ഴ്ച​യു​ണ്ടാ​യ​ത്. യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച ട്ര​യ​ല്‍ ഉ​ള്‍​പ്പെ​ടെ ന​ട​ത്തി​യി​രു​ന്നു.

Tags : Priyanka Gandhi Local News Kozhikode

Recent News

Up