x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ലും കാ​ട്ടാ​ന : കോ​ന്നി - ത​ണ്ണി​ത്തോ​ട് റോ​ഡി​ലൂ​ടെ യാ​ത്ര ഭീ​തി​ജ​ന​കം


Published: February 20, 2026 04:02 AM IST | Updated: February 20, 2026 04:02 AM IST

ത​ണ്ണി​ത്തോ​ട് അ​ട​വി​യി​ല്‍ റോ​ഡ് മു​റി​ച്ചുക​ട​ക്കു​ന്ന ഒ​റ്റ​യാ​ന്‍.

കോ​ന്നി: ത​ണ്ണി​ത്തോ​ട്, അ​ട​വി, പെ​രു​വാ​ലി മേ​ഖ​ല​ക​ളി​ല്‍ പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ള്‍ എ​ത്തു​ന്നു. വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ആ​ന​ക​ള്‍ നി​ര​ന്ത​രം ഇ​റ​ങ്ങു​ന്ന​തോ​ടെ നാ​ട്ടു​കാ​ര്‍ ഭീ​തി​യി​ലാ​ണ്.

കോ​ന്നി- ത​ണ്ണി​ത്തോ​ട് റോ​ഡി​ലൂ​ടെ പ​ക​ല്‍ സ​മ​യ യാ​ത്ര​പോ​ലും അ​പ​ക​ട​ഭീ​ഷ​ണി​യോ​ടെ തു​ട​രു​ക​യാ​ണ്. ചൂ​ട് ശ​ക്ത​മാ​യ​തോ​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​സ്രോ​ത​സു​ക​ള്‍ വ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ആ​ന​ക​ള്‍ കു​ളി​ക്കാ​നും വെ​ള്ളം കു​ടി​ക്കാ​നു​മാ​യി ക​ല്ലാ​ര്‍ ഭാ​ഗ​ത്തേ​ക്ക് ഒ​റ്റ​തി​രി​ഞ്ഞും കൂ​ട്ട​മാ​യും എ​ത്തു​ക​യാ​ണ്.

ഇ​ന്ന​ലെ വ​നം​വ​കു​പ്പി​ന്‍റെ ഇ​വി​ടെ​യു​ള്ള ക​ഫേ​യ്ക്കു സ​മീ​പം ഒ​രു കാ​ട്ടാ​ന എ​ത്തി​യ​ത് ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് ഇ​തേ ക​ഫേ ആ​ന​ക​ള്‍ ആ​ക്ര​മി​ച്ച് ത​ക​ര്‍​ത്തി​രു​ന്നു. അ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വീ​ണ്ടും ആ​ന​യു​ടെ സാ​ന്നി​ധ്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

വ​നം​വ​കു​പ്പ് ജാ​ഗ്ര​ത ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ പോ​ലും ആ​ന​ക​ള്‍ ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Pathanamthitta

Recent News

Up