മാന്നാനം: മാന്നാനം കെഇ കോളജിൽ സുവോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ജീവജാല വൈവിധ്യം പ്രതിഫലിപ്പിക്കുന്ന അപൂർവ സ്റ്റാന്പുകളുടെ പ്രദർശനം ‘ഫിലാറ്റെലിയ’യും അവബോധ സെമിനാറും നടത്തി.
സുവോളജി ഡിപ്പാർട്ട്മെന്റ് മുൻ മേധാവി പ്രഫ. ജോജോ ജോസഫിന്റെ ഈ അപൂർവ സ്റ്റാന്പ് ശേഖരത്തിന്റെ ഉദ്ഘാടനവും അദ്ദേഹത്തിന്റെ ഗ്രന്ഥം ‘സോൾ കണക്ഷന്റെ’ പ്രകാശനവും കോളജ് പ്രിൻസിപ്പൽ ഡോ. ഐസണ്‍ വി. വഞ്ചിപ്പുരയ്ക്കൽ നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽ റവ. ഡോ. സി.എസ്. സേവ്യർ സിഎംഐ അധ്യക്ഷത വഹിച്ചു. കോളജ് ബർസാർ ഫാ. ബിജു തെക്കേക്കുറ്റ്, സുവോളജി വിഭാഗം മേധാവി ഇ.ജി. നിഷാ മരിയ, ബോട്ടണി വിഭാഗം മേധാവി പ്രഫ. ഡോ. മാത്യൂസ് തെള്ളി, ഡോ. സൗമ്യ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു
Tags : local nattuvishesham Exhibition