x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​മ്മൂ​ട്ടി​ക്കൊ​പ്പം പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​ം

വി. ​മ​നോ​ജ്
Published: November 4, 2025 08:03 AM IST | Updated: November 4, 2025 08:03 AM IST

മ​ല​പ്പു​റം: "ഫെ​മി​നി​ച്ചി ഫാ​ത്തി​മ’​യി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തി​ലൂ​ടെ മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷം​ല ഹം​സ ആ​ഹ്ലാ​ദ​ത്തി​ൽ. സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര നേ​ട്ടം പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ സി​നി​മ​യി​ലെ ത​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്രേ​ക്ഷ​ക​ർ​ക്കും ന​ന്ദി അ​റി​യി​ച്ച് ഷം​ല ഹം​സ പ്ര​തി​ക​രി​ച്ചു. ന​ട​ൻ മ​മ്മൂ​ട്ടി​ക്ക് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ ത​നി​ക്കും പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഷം​ല ഹം​സ പ​റ​ഞ്ഞു.

കൂ​ടെ അ​ഭി​ന​യി​ച്ച​വ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും വ​ലി​യ രീ​തി​യി​ൽ പി​ന്തു​ണ​ച്ചു. കൂ​ടെ അ​ഭി​ന​യി​ച്ച കു​മാ​ർ സു​നി​ൽ ചേ​ട്ട​ൻ ഒ​രു​പാ​ട് പ്രോ​ത്സാ​ഹ​നം ന​ൽ​കി. വ​ള​രെ സീ​നി​യ​ർ ആ​ക്ട​ർ ആ​യി​ട്ടു കൂ​ടി വ​ള​രെ ന​ല്ല രീ​തി​യി​ൽ എ​ന്നോ​ട് കൂ​ടി ച​ർ​ച്ച ചെ​യ്തു ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ പ​റ്റി. അ​തൊ​ക്കെ അം​ഗീ​കാ​ര​ത്തി​ന് വ​ലി​യൊ​രു മു​ത​ൽ​ക്കൂ​ട്ടാ​യി.


അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്. പു​ര​സ്കാ​രം ല​ഭി​ക്കും എ​ന്നു​ള്ള​തി​നേ​ക്കാ​ൾ അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തി​യെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ ആ​ഹ്ലാ​ദം തോ​ന്നി​യി​രു​ന്നു. ഞാ​ൻ നോ​ക്കി​യ​ത് ഈ ​ക​ഥാ​പാ​ത്ര​ത്തെ ആ​ണ്. ഈ ​ക​ഥാ​പാ​ത്ര​ത്തി​ൽ എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ൻ ഏ​റെ​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് സി​നി​മ ചെ​യ്ത​ത്.

"ആ​യി​ര​ത്തൊ​ന്ന് നു​ണ​ക​ൾ’ എ​ന്ന സി​നി​മ ക​ണ്ടി​ട്ടാ​ണ് ഫെ​മി​നി​ച്ചി ഫാ​ത്തി​മ​യി​ലേ​ക്ക് ഷം​ല ഹം​സ​ക്ക് ക്ഷ​ണം ല​ഭി​ച്ച​ത്. ആ ​സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി​യു​ണ്ടെ​ന്ന് ഷം​ല ഹം​സ പ​റ​ഞ്ഞു. ഈ ​നേ​ട്ടം എ​ന്‍റെ മാ​ത്രം ക​ഴി​വ​ല്ല, എ​ല്ലാ​വ​രും ന​ല്ല പി​ന്തു​ണ ത​ന്ന​തു​കൊ​ണ്ടാ​ണ് എ​നി​ക്ക് ഈ ​പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ഇ​നി​യും സി​നി​മ ചെ​യ്യ​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം. ഷം​ല ഹം​സ പ​റ​ഞ്ഞു.


ത​ന്‍റെ പി​താ​വ് തൃ​ത്താ​ല ഹം​സ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ഭി​ന​യ​ത്തോ​ടു​ള്ള ത​ന്‍റെ ഇ​ഷ്ടം അ​ങ്ങ​നെ വ​ന്ന​താ​കാ​മെ​ന്ന് ഷം​ല പ​റ​യു​ന്നു. ന​ല്ല അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ അ​ഭി​ന​യ​രം​ഗ​ത്ത് തു​ട​രു​മെ​ന്നും അ​വ​ർ​പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല​യാ​ണ് ഷം​ല​യു​ടെ വീ​ട്. മ​ല​പ്പു​റം ജി​ല്ല​യി​ലെ മേ​ലാ​റ്റൂ​ർ ശാ​ന്തി​ന​ഗ​റി​ലാ​ണ് ഭ​ർ​ത്താ​വാ​യ സ്വാ​ലി​ഹി​ന്‍റെ വീ​ട്. ഏ​ക മ​ക​ൾ ലെ​സി​ൻ സോ​യ്. മാ​താ​വ്: ഫാ​ത്തി​മ​ക്കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ൾ: ഷെ​രീ​ഫ്, സ​ജി​ല, ഷാ​ഹി​ദ് മ​ര​ക്കാ​ർ. ന​വ​ഗ​ത​നാ​യ ഫാ​സി​ൽ മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ഫെ​മി​നി​ച്ചി ഫാ​ത്തി​മ. ഫാ​സി​ൽ മു​ഹ​മ്മ​ദും മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി​ക്കാ​ര​നാ​ണ്.

Tags : local nattuvishesham Mammootty

Recent News

Up