x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ മി​ന്ന​ല്‍​പ​രി​ശോ​ധ​ന


Published: February 4, 2026 07:04 AM IST | Updated: February 4, 2026 07:04 AM IST

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ജീ​വ​ന​ക്കാ​രും ഡോ​ക്ട​ര്‍​മാ​രും വൈ​കി എ​ത്തു​ന്നു​വെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തോ​ടെ ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പി. ​ര​ജി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ മി​ന്ന​ല്‍​പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഉ​പ​സ​മി​തി അ​ധ്യ​ക്ഷ​യോ​ട് നി​ര​വ​ധി​പേ​ര്‍ പ​രാ​തി പ​റ​ഞ്ഞ​തോ​ടെ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ സി.​എം. ഷു​ക്കൂ​റും ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ രാ​വി​ലെ എ​ട്ടി​ന് ഒ​പി ടി​ക്ക​റ്റ് കൗ​ണ്ട​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കാ​തെ വ​ന്ന​തോ​ടെ രോ​ഗി​ക​ളു​ടെ വ​ന്‍ കാ​ത്തി​രി​പ്പാ​ണ് ഇ​വി​ടെ.


ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ത്തു​മ്പോ​ള്‍ ര​ജി​സ്ട്രേ​ഷ​ന്‍ കൗ​ണ്ട​റി​ൽ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ടി​ട്ടും കൗ​ണ്ട​റി​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ എ​ത്താ​തെ വ​ന്ന​തോ​ടെ ചീ​ട്ട് എ​ടു​ക്കാ​നു​ള്ള​വ​രു​ടെ നി​ര ഒ​പി ബ്ലോ​ക്കി​ന് പു​റ​ത്തേ​ക്കും നീ​ണ്ടു. എ​ട്ടി​ന് ഒ​പി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നി​രി​ക്കെ 8.45 ആ​യി​ട്ടും ഒ​രു ഡോ​ക്ട​റെ​പോ​ലും ഒ​പി വി​ഭാ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​നു​മാ​യി​ല്ല.

ഇ​തി​ന് പു​റ​മെ ശു​ചി​മു​റി വൃ​ത്തി​യാ​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​ക്കാ​ര്‍​ക്കു​മു​ള്ള വാ​ര്‍​ഡു​ക​ളും വ​രാ​ന്ത​ക​ളും മ​റ്റും വൃ​ത്തി​യാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ഴ്സു​മാ​രോ​ടും ഇ​ന്‍​സ്‌​പെ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍​മാ​രോ​ടും ഇ​നി ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. രാ​വി​ലെ 7.30ന് ​ത​ന്നെ ഒ​പി കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി​യി​ലെ മ​റ്റ് ഡാ​റ്റ എ​ന്‍​ട്രി ജീ​വ​ന​ക്കാ​രെ കൂ​ടി ഇ​തി​ന്‍റെ ഭാ​ഗ​മാ​ക്കി തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി.

ആ​ര്‍​എം​ഒ, സൂ​പ്ര​ണ്ട് എ​ന്നി​വ​ര്‍ ഡ്യൂ​ട്ടി ഷെ​ഡ്യൂ​ള്‍ ത​യാ​റാ​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത​ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും ഉ​പ​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ആ​ശു​പ​ത്രി​യു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ചും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. ഉ​ച്ച​ക​ഴി​ഞ്ഞാ​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ആ​ശു​പ​ത്രി വ​ള​പ്പ് കൈ​യേ​റു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് ഉ​ണ്ടെ​ങ്കി​ലും ഇ​വി​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടാ​കാ​റി​ല്ല. ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന സു​ര​ക്ഷാ ഗാ​ര്‍​ഡു​ക​ള്‍​ക്ക് സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ നി​ല​യ്ക്ക്നി​ര്‍​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Tags : nattu vishesham examination public representatives

Recent News

Up