ഫെയർ ട്രേഡ് അലയൻസ് കേരളയുടെ വിത്തുത്സവം വെള്ളരിക്കുണ്ട് പാലക്കാട്ടുകുന്നേൽ ബിൽഡിംഗിൽ സാമൂഹ്യപ്രവർത്തകൻ ശ്രീപദ്രെ ഉദ്ഘാടനം ചെയ്യുന്നു.
വെള്ളരിക്കുണ്ട്: ഫെയർ ട്രേഡ് അലയൻസ് കേരളയുടെ (എഫ്ടിഎകെ) ആഭിമുഖ്യത്തിലുള്ള വിത്തുത്സവത്തിന് വെള്ളരിക്കുണ്ട് പാലക്കാട്ടുകുന്നേൽ ബിൽഡിംഗിൽ (ഫാ. ജോയി കൊച്ചുപാറ നഗർ) തുടക്കമായി. സാമൂഹ്യപ്രവർത്തകനും ജൈവകൃഷിയുടെ പ്രചാരകനുമായ ശ്രീപദ്രെ ഉദ്ഘാടനം ചെയ്തു. എഫ്ടിഎകെ ചെയർമാൻ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു . ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യാതിഥിയായി. വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ. ഡോ. ജോൺസൺ അന്ത്യാംകുളം, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഷോബി ജോസഫ്, എഫ്ടിഎകെ കേന്ദ്രസമിതി അംഗം തോമസ് കളപ്പുര, ജില്ലാ പ്രസിഡന്റ് ഷിജു കൊട്ടാരം, സിബിൻ മാടത്താനി, എ.കെ. ജോൺ, ജോസ് പൂവത്തുങ്കൽ, കെ. രവി, ഏബ്രഹാം മണലോടി, ജോസഫ് പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു. തനത് വിത്തിനങ്ങളുടെ പ്രദർശനത്തിനും വില്പനയ്ക്കുമൊപ്പം കാർഷിക സെമിനാറുകൾ, കലാ സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
Tags : Fair Trade Alliance