വല്യയന്തി: സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു നടന്ന കുടുംബസംഗമം നഗരസഭാ കൗൺസിലർ സജി കെ. സൈമൺ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. വർഗീസ് വിളയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുതുതായി നിർമിച്ച ഭവനത്തിന്റെ താക്കോൽദാനം പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ആദരിച്ചു. യോഗത്തിൽ മൈലപ്ര ഗ്രാമപഞ്ചായത്തംഗം ജോൺ എം. സാമുവേൽ, ഇടവക ട്രസ്റ്റി ജോർജ് തോമസ് മേക്കാലായിൽ, സെക്രട്ടറി കെ. സി. മാത്യു, ജോയിന്റ് സെക്രട്ടറി സജിൻ ജോൺ വർഗീസ്, സുനിൽ മാത്യു കൊരട്ടിക്കൽ, സിസ്റ്റർ ഡോണ മരിയ എസ് സിവി, ഷിനു സി. റ്റോം എന്നിവർ പ്രസംഗിച്ചു. മില്ലേനിയം ബീറ്റ്സിന്റെ ഗാനമേളയും നടത്തി.