അനങ്ങനടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയകെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
ഷൊർണൂർ: അനങ്ങനടിയിൽ ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രത്തിന്റ പുതിയകെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ചികിത്സലഭിക്കുന്ന കേന്ദ്രങ്ങളാക്കി സർക്കാർ ആശുപത്രികളെ മാറ്റിയതിൽ സർക്കാർ വലിയപങ്ക് വഹിച്ചെന്ന് മന്ത്രി പറഞ്ഞു.
പി. മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനായി. ഡിഎംഒ ഡോ.ടി.വി. റോഷ് റിപ്പോർട്ടവതരിപ്പിച്ചു. വി.കെ. ശ്രീകണ്ഠൻ എംപി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന, പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഉദയകുമാർ, വൈസ് പ്രസിഡന്റ് പി. ചന്ദ്രൻ, ജില്ലാപഞ്ചായത്ത് അംഗം എ. സിന്ധുമോൾ, പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺമാരായ ഇബ്രാഹിം മേനക്കം, അനങ്ങനടി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എം. ഇർഷാദ് പ്രസംഗിച്ചു. എൻഎച്ച്എമ്മിന്റെയും സംസ്ഥാന ആർദ്ര മിഷന്റെയും ഫണ്ടിൽനിന്ന് 1.54 കോടിരൂപ ചെലവഴിച്ചാണ് 5,737 ചതുരശ്രയടിയിൽ ആധുനിക സൗകര്യങ്ങളോടുകൂടി അനങ്ങനടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയകെട്ടിടം നിർമിച്ചത്.