കുറവിലങ്ങാട്: എക്സിക്യൂട്ടീവ് ക്ലബിന്റെ പുതുവർഷ ആഘോഷവും കുടുംബസംഗമവും ഇന്ന് ആറിന് എക്സിക്യൂട്ടീവ് ക്ലബ് ഹൗസിൽ നടക്കും.
കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്യും. ഗിന്നസ് ബുക്ക് റെക്കോർഡ് ഹോൾഡർ ജോബ് പൊറ്റാസ് മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള ക്ലബ് ആദരവ് മാത്യു പാറ്റാനിക്ക് സമ്മാനിക്കും.ക്ലബ് പ്രസിഡന്റ് റോബി ചാണ്ടി അധ്യക്ഷത വഹിക്കും.