x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രാ​മ്പ്ര​യി​ൽ ക​ർ​ഷ​ക പ​രി​ശീ​ല​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: October 31, 2025 05:16 AM IST | Updated: October 31, 2025 05:16 AM IST

പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​ർ​ഷ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ൻ.​പി. ബാ​ബു നി​ർ​വ​ഹി​ക്കു​ന്നു.

പേ​രാ​മ്പ്ര: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഫ​ണ്ട് വ​ക​യി​രു​ത്തി ആ​രം​ഭി​ച്ച ക​ർ​ഷ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു നി​ർ​വ​ഹി​ച്ചു.

ബ്ലോ​ക്ക് ത​ല വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ൽ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. നാ​ച്ചു​റ​ൽ മി​ഷ​ൻ ഓ​ൺ നാ​ച്ചു​റ​ൽ ഫാ​മിം​ഗ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് പ്ര​കൃ​തി കൃ​ഷി വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ കൃ​ഷി​ത്തോ​ട്ടം ഓ​ഫീ​സ​ർ പി. ​മു​ബീ​ന ക്ലാ​സ് ന​യി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. പാ​ത്തു​മ്മ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ടി.​കെ. ന​സീ​ർ, കൃ​ഷി ഓ​ഫീ​സ​ർ ജി​ജോ ജോ​സ​ഫ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സു​ജീ​ന്ദ്ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Perambra Local News Nattuvishesham Kozhikode

Recent News

Up