ചിറ്റൂർ: ജലസേചന കനാലുകൾ ശുചീകരണം നടത്തുന്നതിനാൽ കർഷകർ കുഴൽകിണറുകളിൽനിന്നുള്ള വെള്ളം ഉപയോഗിച്ച് നടീൽ പണികൾ തുടങ്ങി. കുളത്തിലെ വെള്ളത്തിലും മഴയിൽ കിട്ടുന്ന വെള്ളം കൊണ്ടും ട്രാക്ടറിൽ ഉഴുത് മറിച്ച് നിരപ്പാക്കി ഒരു മാസം മുമ്പ് തയ്യാറാക്കിയ ഞാറ്റടിയിൽ നിന്നുള്ള ഞാറുപറിച്ച് നടീൽ പണികളാണ് നടത്തുന്നത്.
സിആർ ഇനത്തിൽപെട്ട മൂപ്പ് കൂടിയ വിത്താണ് കൃഷിയിറക്കുന്നത്. ഞാറിൽ ഒരു മാസം മൂപ്പ് കഴിഞ്ഞാൽ പിന്നീടുള്ള നാല് മാസത്തിനുള്ളിൽ കൊയ്ത്ത് പൂർത്തിയാക്കാൻ കഴിയും. ആദ്യം നടീൽ പണികൾ നടത്തുന്നതുകൊണ്ട് നാട്ടുകാരായ തൊഴിലാളികളെ കൃഷിപ്പണിക്കു ലഭിക്കുന്നുണ്ട്. ആദ്യം കൊയ്ത്ത് നടത്തുന്നവർക്ക് വൈക്കോലിന് മുന്തിയ വില ലഭിക്കും. കൂടാതെ സപ്ലേകോവിന് കൊടുക്കുന്ന നെല്ലിന് ആദ്യ ഗഡുവിൽ നിന്ന് പണം ലഭിക്കുകയും ചെയ്യും. മാർച്ച് ആദ്യആഴ്ച തന്നെ കൊയ്ത്ത് പൂർത്തീകരിക്കുമെന്ന പ്രതീക്ഷയിലാണ് കോട്ടപ്പള്ളം കർഷകർ.
Tags : nattuvisheasham local