x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുനാളാഘോഷം


Published: February 6, 2026 12:46 AM IST | Updated: February 6, 2026 12:46 AM IST

പാ​ദു​വ പ​ള്ളി​യി​ല്‍

പാ​ദു​വ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തിരു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. ഇ​ന്നു വൈ​കു​ന്നേ​രം 4.45നു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വൈ​ദി​ക​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് കൊ​ടി​യേ​റ്റ്, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം. ദേ​വാ​ല​യ സ്ഥാ​പ​ക​നാ​യ കൂ​ര്‍​ക്ക​മ​റ്റ​ത്തി​ല്‍ മ​ത്താ​യി​അ​ച്ച​ന്‍റെ നൂ​റാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ ഇ​ട​വ​കദി​ന​മാ​യി ആ​ച​രി​ക്കും. രാ​ത്രി ഏ​ഴി​ന് ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം ച​ല​ച്ചി​ത്ര​താ​രം സി​ജോ​യ് വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് ഇ​ട​വ​ക​ക്കാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍, സ്‌​നേ​ഹ​വി​രു​ന്ന്.

ഏ​ഴി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ ക​പ്പേ​ള​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജോ​സ​ഫ് തെ​ക്കു​മ​റ്റ​ത്തി​ല്‍ ഒ​സി​ഡി. വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കാ​ര്‍​ലോ അ​ക്കു​ത്തി​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ​ള്ളി​യി​ല്‍ സ്ഥാ​പി​ക്കും. വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജോ​സ​ഫ് മു​തി​ര​ക്കാ​ലാ​യി​ല്‍. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം. സ​ന്ദേ​ശം - ഫാ. ​ബേ​ബി സെ​ബാ​സ്റ്റ്യ​ന്‍ തോ​ണി​ക്കു​ഴി​യി​ല്‍. 9.30ന് ​സ​മാ​പ​നാ​ശീ​ര്‍​വാ​ദം. എ​ട്ടി​നു രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​തി​രു​നാ​ള്‍ റാ​സ. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.

ന​രി​യ​ങ്ങാ​നം പ​ള്ളി​യി​ൽ

ന​രി​യ​ങ്ങാ​നം: വി​ശു​ദ്ധ മ​റി​യം മ​ഗ്ദ​ല​ന പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 4.45 ന് ​കൊ​ടി​യേ​റ്റ്. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ എ​ട്ടി​നു രാ​വി​ലെ 9.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ളുടെ ധ​ന​സ​മാ​ഹാ​രാ​ണാ​ർ​ഥം കാ​ർ​ണി​വ​ൽ. ഒ​മ്പ​തി​ന് വൈ​കു​ന്നേ​രം അഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും, തു​ട​ർ​ന്ന് നാ​ട​കം.

Tags : nattu vishesham Feast Day Celebration

Recent News

Up