x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ


Published: October 25, 2025 01:32 AM IST | Updated: October 25, 2025 01:32 AM IST

തൂ​മ്പാ​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്‌ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ജി​ജൊ മേ​നോ​ത്ത് കൊ​ടി ഉ​യ​ർ​ത്തു​ന്നു.

പു​ത്ത​ൻ​ചി​റ പാ​ദു​വ​


മാ​ള: ഇ​റ്റ​ലി​യി​ലെ പാ​ദു​വ​യി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ക​ബ​റി​ട​ത്തി​ൽനി​ന്ന് കൊ​ണ്ടു​വ​ന്ന തി​രു​ശേ​ഷി​പ്പും തി​രു​സ്വ​രൂ​പ​വും പ്ര​തി​ഷ്ഠി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന തീ​ർ​ത്ഥാ​ട​ന ദേ​വാ​ല​യ​മാ​യ പു​ത്ത​ൻ​ചി​റ​യി​ലെ പാ​ദു​വ​യി​ലെ തി​രു​നാ​ൾ നാളെമു​ത​ൽ ന​വം​ബ​ർ ഏ​ഴ് വ​രെ ന​ട​ക്കും. നൊ​വേ​ന ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 4 .45ന് ​ജ​പ​മാ​ല, 5.15ന് ​ദി​വ്യ​ബ​ലി.


ന​വം​ബ​ർ ഏ​ഴി​ന് പ്ര​ദ​ക്ഷി​ണ ദി​നം ഉ​ച്ച​ക​ഴി​ഞ്ഞ് 3. 30ന് ​ജ​പ​മാ​ല, നാ​ലി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന സ​ന്ദേ​ശം. നൊ​വേ​ന ല​ദീ​ഞ്ഞ് തു​ട​ർ​ന്ന് തി​രു​ശേ​ഷി​പ്പും വ​ഹി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണം പാ​റ​ക്കു​ളം ക​പ്പേ​ള​യി​ലേ​ക്ക്. ന​വം​ബ​ർ എ​ട്ടി​ന് രാ​വി​ലെ 8.45ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, 9.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് നേ​ർ​ച്ച സ​ദ്യ എ​ന്നി​വ ന​ട​ക്കും.


വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ഏ​ലി​യാ​സ് തെ​ക്കേ മു​ണ്ട​ക്ക​പ​റ​മ്പി​ൽ, ജോ​സ് പ​യ്യ​പ്പി​ള്ളി, ആ​ന്‍റണി പ​യ്യ​പ്പി​ള്ളി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.


വെ​ള്ളാ​ഞ്ചി​റ പള്ളി


വെ​ള്ളാ​ഞ്ചി​റ: ഔ​വ​ർ ലേ​ഡി ഓ​ഫ് ഫാ​ത്തി​മ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ​വി​ന്‍റേ​യും വി​ശു​ദ്ധ യു​ദാ​ത​ദേ​വൂ​സി​ന്‍റേ​യും സം​യു​ക്ത തി​രു​നാ​ളി​ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വി​ത്സ​ൻ ഈ​ര​ത്ത​റ കൊ​ടി​യു​യ​ർ​ത്തി. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സു​ദേ​ന്തി വാ​ഴ്ച്ച, കൂ​ടു​തു​റ​ക്ക​ൽ, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് ആറിന് ​ദി​വ്യ​ബ​ലി, 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, തു​ട​ർ​ന്ന് ഊ​ട്ടു നേ​ർ​ച്ച. നാ​ളെ രാ​വി​ലെ ആറിന് ​ദി​വ്യ​ബ​ലി, പത്തിന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.


വി​കാ​രി ഫാ. ​ആന്‍റോ പാ​ണാ​ട​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ റാ​ഫേ​ൽ വേ​രം​പി​ലാ​വി​ൽ, ആ​ന്‍റ​ണി ക​ണ്ണൂ​ക്കാ​ട​ൻ, വി​ത്സ​ൻ പു​ന്നേ​ലി​പ്പ​റ​മ്പി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​എ. ആ​ന്‍റണി എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.


തു​മ്പാ​ക്കോ​ട് പ​ള്ളി


തൂ​മ്പാ​ക്കോ​ട്: തൂ​മ്പാ​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ജി​ജോ മേ​നോ​ത്ത് കൊ​ടി ഉ​യ​ർ​ത്തി. ഇ​ന്ന് രാ​വി​ലെ 6.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച്ച, പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​ന​രോ​ഹ​ണം, പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, പാ​ട്ടു​കു​ർ​ബാ​ന ന​ട​ക്കും. തി​രു​നാ​ൾ​ദി​ന​മാ​യ നാ​ളെ രാ​വി​ലെ 6.45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, ഫാ. ​ജെ​യ്സ​ൺ മു​ണ്ട​ൻ​മാ​ണി സി​എം​ഐ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, മാ​താ​വി​ന് വ​ള​യി​ടീ​ക്ക​ൽ, പൂ​മാ​ല ചാ​ർ​ത്ത​ൽ ഉ​ണ്ടാ​യി​രി​ക്കും.

Tags : Feast in churches

Recent News

Up