പഴുക്കര സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാളിന്റെ കൊടികയറ്റം വികാരി ഫാ. ഷാജു പീറ്റർ കാച്ചപ്പള്ളി നിർവഹിക്കുന്നു.
പഴൂക്കര സെന്റ് ജോസഫ്സ്
മാള: പഴൂക്കര സെന്റ്് ജോസഫ്സ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 6.30ന് വിശുദ്ധ കുർബാന.10ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. അമൽ മാളിയേക്കൽ മുഖ്യകാർമികനാകും. ഫാ. ജോബി മേനോത്ത് സന്ദേശം നൽകും. വൈകിട്ട് നാലിനുള്ള ദിവ്യബലിയെ തുടർന്ന് തിരുനാൾ പ്രദക്ഷിണം. രാത്രി ഏഴിന് നാടകം.
നാളെ രാവിലെ 6. 15ന് പരേതർക്കു വേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ്. തിരുനാളിന്റെ കൊടികയറ്റം കഴിഞ്ഞ ദിവസം വികാരി ഫാ. ഷാജു പീറ്റർ കാച്ചപ്പള്ളി നിർവഹിച്ചു.
കൊമ്പത്തുകടവ് സേവിയൂർ
മാള: കൊമ്പത്തുകടവ് സേവിയൂർ പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാൾ ഇന്ന് ആഘോഷിക്കും.
രാവിലെ 6.30ന് വിശുദ്ധ കുർബാന. പത്തിനുള്ള തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോണി മേനാച്ചേരി മുഖ്യകാർമികനാകും. വൈകിട്ട് നാലിനുള്ള വിശുദ്ധ കുർബാനയെ തുടർന്ന് തിരുനാൾ പ്രദക്ഷിണം. രാത്രി 7.30ന് മെഗാ മ്യൂസിക് ബാൻഡ്. നാളെ രാവിലെ 6.30ന് പരേതർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന, ഒപ്പീസ്. തിരുനാളിന്റെ കൊടികയറ്റം കഴിഞ്ഞദിവസം ഷിക്കാഗോ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു.
പിള്ളപ്പാറ സെന്റ് തോമസ്
പിള്ളപ്പാറ: സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ സെബസ്റ്റ്യാനോസി ന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാളിന് വികാരി ഫാ. ബിനിഷ് കോട്ടയ്ക്കൽ കൊടിയുയർത്തി. വീടുകളിലേക്ക് അന്പെഴുന്നെള്ളിപ്പു നടത്തി. രാത്രി അമ്പെഴുന്നെള്ളിപ്പുകൾ പള്ളിയിൽ സമാപിച്ചു.
ഇന്നു രാവിലെ പത്തിനുള്ള ആഷോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോസഫ് മാളിയേക്കൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ലിജൊ കരുത്തി സന്ദേശം നൽകും. വൈ കിട്ട് അഞ്ചിന് പ്രദക്ഷിണം. 7.15ന് നാടകം - "മിഠായി തെരുവ്'.
കട്ടിപ്പൊക്കം കപ്പേളയിൽ
ചാലക്കുടി: കട്ടിപ്പൊക്കം കപ്പേളയിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാളിനു ഹോളിഫാമിലി ലത്തീൻ പള്ളി വികാരി ഫാ. ബെഞ്ചമിൻ ജെയ്ജു കൊടി ഉയർത്തി. തുടർന്ന് ദിവ്യബലി. ഇന്ന് 8. 30 നു വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് 5.30നു തിരുനാൾ ദിവ്യബലി, തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്.