x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ


Published: January 6, 2026 01:27 AM IST | Updated: January 6, 2026 01:27 AM IST

ക​രാ​ഞ്ചി​റ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വി​യേ​ഴ്‌​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് സേ​വ്യ​റി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും അ​മ്പു​തി​രു​നാ​ളി​ന് എ​ട​ത്തി​രു​ത്തി ഫൊ​റോ​ന

ക​രാ​ഞ്ചി​റ സെ​ന്‍റ്
ഫ്രാ​ന്‍​സി​സ് സേ​വി​യേ​ഴ്‌​സ്

ക​രാ​ഞ്ചി​റ: സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വി​യേ​ഴ്‌​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് സേ​വ്യ​റി​ന്‍റെ യും ​വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും അ​മ്പു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി. എ​ട​ത്തി​രു​ത്തി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ഷി പാ​ലി​യേ​ക്ക​ര കൊ​ടി​യേ​റ്റു​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. 10, 11 തി​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ള്‍.

10ന് ​രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി, ല​ദീ​ത്ത്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​വി​നോ​യ് തെ​റ്റ​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് കൂ​ടു​തു​റ​ക്ക​ല്‍ ശു​ശ്രൂ​ഷ, അ​മ്പ് വെ​ഞ്ച​രി​പ്പ്, വീ​ടു​ക​ളി​ലേ​ക്ക് അ​മ്പെ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ന​ട​ക്കും. തു​ട​ര്‍​ന്ന് അ​മ്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍ പ​ള്ളി​യി​ലെ​ത്തി 11 ന് ​സ​മാ​പി​ക്കും.

തി​രു​നാ​ള്‍ദി​ന​മാ​യ 11 ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി ന​ട​ക്കും. 10 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ര​ഞ്ജി​ത്ത് ച​ക്കാ​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​അ​ജോ പു​ളി​ക്ക​ന്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. വൈ​കീ്ട്ട് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം രാ​ത്രി ഏ​ഴി​ന് പ​ള്ളി​യി​ല്‍ എ​ത്തി​ചേ​രും. തു​ട​ര്‍​ന്ന് വ​ര്‍​ണ​മ​ഴ, ഗാ​ന​മേ​ള. 12 ന് ​രാ​വി​ലെ 6.30 ന് ​പൂ​ര്‍​വി​ക​ര്‍​ക്കു വേ​ണ്ടി​യു​ള്ള അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ ന​ട​ക്കും.

എ​ട​മു​ട്ടം ക്രി​സ്തു​രാ​ജ

എ​ട​മു​ട്ടം: ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​രാ​ജ​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​നെ​യും തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.

തി​രു​നാ​ൾ ദി​ന​ത്തി​ൽ ആ​ഘോ ഷ​മാ​യ പാ​ട്ടുകു​ർ​ബാ​ന​യ്ക്ക് ഫാ. ​സെ​ൻ​ജോ മാ​ളി​യേ​ക്ക​ൽ കൂ​ന​ൻ നേ​തൃ​ത്വം ന​ൽ​കി. ഫാ. ​സ്റ്റീ​ഫ​ൻ അ​റ​ക്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി.

വൈ​കി​ട്ട് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് പ​ള​ളി​യി​ൽ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​എ​ന്നി​വ​യും ന​ട​ന്നു.

വി​കാ​രി ഫാ. ​ജി​ബി​ൻ നാ​യ​ത്തോ​ട​ൻ, ട്ര​സ്റ്റി​മാ​രാ​യ ടോ​ണി താ​ടി​ക്കാ​ര​ൻ, ആ​ന്‍റ​ണി അ​യി​നി​ക്ക​ൽ, തി​രു​നാ​ൾ ക​ൺ​വീ​ന​ർ കെ.​ എം.​ഡി. ജോ​ൺ​സ​ൺ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ബെ​ന്നി ആ​ല​പ്പാ​ട്ട്, മ​റ്റു കു​ടും​ബ സ​മ്മേ​ള​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ തി​രു​നാ​ളി​നു നേ​തൃ​ത്വം ന​ൽ​കി.

Tags : Feast in churches nattuvishasham local news

Recent News

Up