x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ


Published: January 9, 2026 01:21 AM IST | Updated: January 9, 2026 01:21 AM IST

പോ​ട്ട ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ടോം മാ​ളി​യേ​ക്ക​ൽ കൊ​ടി ഉ​യ​ർ​ത്തു​ന്നു.

പോ​ട്ട പള്ളി

പോ​ട്ട: ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ലെ വിശു ദ്ധ ​സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് വി​കാ​രി ഫാ​. ടോം ​മാ​ളി​യേ​ക്ക​ൽ കൊ​ടി ഉ​യ​ർ​ത്തി.

സ​ഹവി​കാ​രി​മാ​രാ​യ ഫാ. ​ജേ​ക്ക​ബ് കു​റ്റി​ക്കാ​ട​ൻ, ഫാ.​റൈ​സ​ൺ ത​ട്ടി​ൽ ക​പ്പൂച്ചി​ൻ, ഫാ. ​ജോ​ജോ ച​ക്കാ​ല​മ​റ്റ​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ൺ​സ​ൺ പു​ത്ത​ൻ​ചി​റ​ക്കാ​ര​ൻ, ഡേ​വി​സ് മാ​ളി​യേ​ക്ക​ൽ, ബെ​ന്നി മേ​ലേ​പ്പു​റം, സെ​ബി പെ​രേ​പ്പാ​ട​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ന്ന് 5.30ന് ​വിശുദ്ധ ​കു​ർ​ബാ​ന, ദീ​പ ല​ങ്കാ​ര സ്വി​ച്ച്ഓ​ൺ ക​ർ​മം, ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു സ്വീ​ക​ര​ണം എന്നിവ നടക്കും. നാളെ ഏഴിന് ​വി​ശു​ദ്ധകു​ർ​ബാ​ന, രൂ​പം എ​ഴു​ന്നള്ളി​ച്ചുവ​യ്ക്ക​ൽ, വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്നള്ളി​പ്പ് എന്നിവ നടക്കും. രാ​ത്രി 11ന് ​അ​മ്പ് എ​ഴു​ന്നള്ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും.

ഞാ​യ​റാഴ്ച 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന- ഫാ.​ ലി​ജോ താ​ണി​പ്പി​ള്ളി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ആന്‍റോ ചു​ങ്ക​ത്ത് സ​ന്ദേ​ശം ന​ൽ​കും. 3.30ന് ​വിശുദ്ധ ​കു​ർ​ബാ​ന -ഇ​ട​വ​കവൈ​ദി​ക​ർ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. വൈകീട്ട് വാ​ദ്യ​മേ​ള സം​ഗീ​ത വി​സ്മ​യം നടക്കും.തി​ങ്ക​ളാഴ്ച ടൗ​ൺ അ​മ്പ് രാ​ത്രി 11ന് ​സ​മാ​പി​ക്കും.

കോ​ട്ടാ​റ്റ് പള്ളി

കോ​ട്ടാ​റ്റ്: സെ​ന്‍റ് ആ​ന്‍റണീസ് ദേ​വാ​ല​യ​ത്തി​ൽ വിശുദ്ധ ​അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശുദ്ധ സെ​ബ​സ്റ്റ്യ​ാനോ​സി​ന്‍റേ​യും സം​യു​ക്ത തി​രു​നാ​ളി​ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ​വി​ൽ​സ​ൺ ഈ​ര​ത്ത​റ കൊ​ടി ഉ​യ​ർ​ത്തി.

നാളെ രാ​വി​ലെ വീ​ടു​ക​ളി​ലേ​ക്ക് അ​മ്പു പ്ര​ദ​ക്ഷി​ണം നടക്കും. രാ​ത്രി ഒമ്പതിനു പ​ള്ളി​യി​ൽ സ​മാ​പ​നം.

തി​രു​നാ​ൾദി​ന​മാ​യ ഞാ​യ​റാ​ഴ്ച 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വൈ​കീട്ട് 4.30ന് ​കു​ർ​ബാ​ന, തു​ട​ർ​ന്ന് ഇ​ട​വ​കചു​റ്റി പ്ര​ദ​ക്ഷി​ണം ഏഴിന് ​സ​മാ​പ​ിക്കും. തു​ട​ർ​ന്ന് കൊ​ച്ചി​ൻ ത​രം​ഗ് ബീ​റ്റ​്സിന്‍റെ ​ഗാ​ന​മേ​ള.

കാ​ടു​കു​റ്റി പള്ളി

കാ​ടു​കു​റ്റി: ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ ദി​വ്യ ഉ​ണ്ണീ​ശോ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സിന്‍റെയും സം​യു​ക്ത തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. വൈ​കീ​ട്ട് 5.30ന് ​വി​കാ​രി ഫാ. ​ജോ​സ് തേ​ല​ക്കാ​ട്ട് കൊ​ടി​യേ​റ്റി​നും ല​ദീ​ഞ്ഞി​നും നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്നുന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നാൊ​വേ​ന​യ്ക്കും ഫാ. ​ജോ​സ് ഓ​ലി​യാ​പ്പു​റ​ത്ത് കാ​ർ​മി​ക​നാ​കും. റ​വ.ഡോ. ​പോ​ൾ കൈ​ത്തോ​ട്ടു​ങ്ങ​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.

വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സിന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന നാ​ളെ രാ​വി​ലെ 6.45ന് ​രൂ​പം വെ​ഞ്ച​രി​പ്പ്. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​നയ്​ക്കും ല​ദീ​ഞ്ഞി​നും ഫാ. ​ടോം മു​ള്ള​ൻ​ചി​റ കാ​ർ​മി​ക​നാ​കും. രാ​ത്രി 9ന് ​അ​മ്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ​ത്തും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്.

പ്ര​ധാ​ന തി​രു​നാ​ൾദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കീ​ട്ട് നാ​ലി​ന് ഫാ. ​അ​ഖി​ൽ ആ​പ്പാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. തു​ട​ർ​ന്ന് ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​നം വി​കാ​രി ഫാ. ​ജോ​സ് തേ​ല​ക്കാ​ട്ട് നി​ർ​വ​ഹി​ക്കും. ഫാ. ​ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ൽ പ്ര​സം​ഗി​ക്കും. ശി​ശു​ക്ക​ളു​മാ​യി മാ​താ​പി​താ​ക്ക​ളു​ടെ കാ​ഴ്ചസ​മ​ർ​പ്പ​ണ​ത്തി​നു ശേ​ഷം രാ​ത്രി 7.30 ന് ​തൃ​ശൂ​ർ ക​ലാ​സ​ദ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള.

Tags : Feast in churches nattuvishesham local news

Recent News

Up