അന്തിക്കാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ സംയുക്ത തിരുനാളിന് ഇടവക വികാരി ഫാ. ജോൺ കിടങ്ങൻ കൊടിയേറ്റുന്നു.
തലോർ ഉണ്ണിമിശിഹാ
തലോർ: ഉണ്ണിമിശിഹാ നവദേവാലയത്തിന്റെ ആദ്യതിരുനാൾ ഭക്തിസാന്ദ്രമായി. ഇന്നലെ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്്ക്ക് ഫാ. ജോബ് വടക്കൻ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. റിജോ പഴയാറ്റിൽ തിരുനാൾ സന്ദേശം നൽകി. വൈകീട്ട് നാലിന് ഫാ. ഷിജോ മാപ്രാണത്തുകാരൻ വിശുദ്ധ കുർബാനയർപ്പിച്ചു. തുടർന്ന് തിരുനാൾ പ്രദക്ഷിണ വും നടന്നു. പ്രദിക്ഷിണശേഷം ഫാൻസി വെടിക്കെട്ടും സംഗീത നിശയും ഉണ്ടായിരുന്നു.
ഇന്നു രാവിലെ ഏഴിനു മരിച്ചവർക്കായുള്ള വിശുദ്ധ കുർബാനയും സെമിത്തേരിയിൽ ഒപ്പീസും ഉണ്ടായിരിക്കും. വൈകിട്ട് മെഗാഷോയും ഒരുക്കിയിട്ടുണ്ട്.
പേരാമംഗലം സെന്റ്് മേരീസ്
പേരാമംഗലം: സെന്റ്് മേരീസ് ദേവാലയത്തിൽ പരിശുദ്ധ വിജയമാതാവിന്റെയും വിശുദ്ധ സെബസ്ത്യാ നോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും സംയുക്ത തിരുനാളിന് അതിരൂപത ചാൻസലർ ഫാ. ഡൊമിനിക് തലക്കോടൻ കൊടിയേറ്റി. വികാരി ഫാ. ജോൺസൺ കുണ്ടുകുളം, ജനറൽ കൺവീനർ എൻ.എൽ. വർഗീസ്, കൈക്കാരന്മാരായ ജെറി തോമസ്, കെ.കെ. തോമസ്, സി.എ. ഫ്രാൻസിസ്, പി.ഡി. പൊറിഞ്ചു തുടങ്ങിയവർ സന്നിഹിതരായിരു ന്നു.
19, 20, 21 തിയതികളിലാണ് തിരുനാൾ. 18 ന് വൈകീട്ട് ഏഴിന് ദേവാലയ ദീപാലങ്കാര സ്വിച്ച്ഓൺ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിക്കും. ദീപാലങ്കാര പന്തൽ സ്വിച്ച്ഓൺ തൃശൂർ അസി. പോലീസ് കമ്മീഷണർ കെ.ജി. സുരേഷ് നിർവഹിക്കും. തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുനാൾ ചെലവിന്റെ 10 ശതമാനം ഇടവക അതിർത്തിയിലുള്ള രോഗികളായ നാനാജാതി മതസ്ഥർക്ക് സാമ്പത്തികസഹായം നൽകും.
പഴുവിൽ സെന്റ് ആന്റണീസ്
പഴുവിൽ: സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി. പഴുവിൽ ഫൊറോന വികാരി റവ. ഡോ. വിൻസെന്റ് ചെറുവത്തൂർ തിരുനാൾ കൊടിയേറ്റം നിർവഹിച്ചു. തിരുനാൾ സപ്ലിമെന്റ്് പ്രകാശനവും നടത്തി.
16, 17, 18 തിയതികളിലാണ് തിരുനാൾ. 16 ന് വൈകീട്ട് അഞ്ചിന് വിശുദ്ധ കുർബാനയ്ക്കുശേഷം ദീപാലങ്കരം സ്വിച്ച് ഓൺ. 17 ന് വൈകീട്ട് അഞ്ചിന് വിശുദ്ധ കുർബാനയ്ക്കുശേഷം പ്രസുദേന്തിവാഴ്ച, കൂട് തുറക്കൽ ശുശ്രൂഷകൾ, രാത്രി 10 ന് വിവിധ കുടുംബ കൂട്ടായ്മകളിൽ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പ് സമാപനം.
തിരുനാൾദിനമായ 18 ന് രാവിലെ ആറിനും 8.30 നും വിശുദ്ധ കുർബാന, രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വൈകീട്ട് നാലിന് വിശുദ്ധ കുർബാന തുടർന്ന് തിരുനാൾ പ്രദക്ഷിണം.
25 ന് എട്ടാമിടം. ഫൊറോന വികാരി റവ. ഡോ. വിൻസെന്റ്് ചെറുവത്തൂർ, അസി. വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ മാത്യു ഇരിമ്പൻ, സുനിൽ കുറ്റിക്കാടൻ, ജെയിംസ് തട്ടിൽ, ആന്റോ ചാലിശേരി, തിരുനാൾ ജനറൽ കൺവീനർ ബാബു ജോർജ് വടക്കൻ, പബ്ലിസിറ്റി കൺവീനർ ആൽഫ്രഡ് ബേബിച്ചൻ, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
അന്തിക്കാട്
സെന്റ്് ആന്റണീസ്
അന്തിക്കാട്: സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി. ഇടവക വികാരി ഫാ. ജോൺ കിടങ്ങൻ കൊടിയേറ്റം നിർവഹിച്ചു.
ജനറൽ കൺവീനർ സി.ഡി. ആന്റോ, പബ്ലിസിറ്റി കൺവീനർ നെൽസൺ ചിറയത്ത്, നടത്തുകൈക്കാരൻ ആന്റണി ജോസഫ് എന്നിവർ നേതൃത്വം നൽകി. 17,18 ,19 തിയതികളിലാണു തിരുനാൾ.
പഴയന്നൂർ
സെന്റ് ഡോമിനിക്
പഴയന്നൂർ: സെന്റ് ഡോമിനിക് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ ഡോമിനിക്കിന്റെയും വിശുദ്ധ സെബസ്റ്റ്യനോസിന്റെയും സംയുക്ത തിരുനാൾ ഭക്തിയാദരപൂർവം ആഘോ ഷിച്ചു.
രാവിലെ 10 നുള്ള ആഘോഷമായ ദിവ്യബലിക്ക് ഫാ. ഇലോയി ചിറമ്മൽ മുഖ്യകാർമികത്യം വഹിച്ചു. ഫാ. എഡ്വിൻ അപ്പക്കോട്ട് വചനസന്ദേശം നൽകി. നാലിനു നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ കർമികത്യം വഹിച്ചു. തുടർന്ന് പ്രദഷിണം ഉണ്ടായിരുന്നു.
തുടർന്ന് നടന്ന ഇടവക ദിനാഘോഷ പൊതുസമ്മേളനം ഫാ. ലിൻസൺ തട്ടിൽ ഉദ്ഘാടനം ചെയ്തു. ഇടവകയിൽനിന്നുള്ള നവവൈദികൻ ഫാ. എഡ്വിൻ അപ്പക്കോട്ടിനെ ഇടവക ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. തുടർന്ന് കുടുംബ യൂണിറ്റുകളുടെ നേതൃത്യത്തിൽ കലാപരിപാടികളും ഉണ്ടായിരുന്നു
ഇടവക വികാരി ഫാ. ബാസ്റ്റിൻ ആലപ്പാട്ട്, കൈക്കാരന്മാരായ ബോബിച്ചൻ അതിരകുളങ്ങര, ജിജോ കുന്നക്കാട്ട്, ടോം ജോസ് മുണ്ടാട്ടുചുണ്ടയിൽ, ജനറൽ കൺവിനെർ ജോർജ് തടത്തിൽ എന്നിവർ നേതൃത്വം നൽകി.
മച്ചാട് സെന്റ് ആന്റണീസ്
വടക്കാഞ്ചേരി: മച്ചാട് സെന്റ്് ആന്റണീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും സംയുക്ത തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു.
ഇന്നലെ 10 ന് നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. പോൾ തേക്കാനത്ത് മുഖ്യകാർമികനായി. പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോൺസൻ അന്തിക്കാട്ട് തിരുനാൾ സന്ദേശം നൽകി. ഫാ. പോൾ ആലപ്പാട്ട് സഹകാർമ്മികനായി. വൈകീട്ട് നാലിനു നടന്ന വിശുദ്ധ കുർബാനയെത്തുടർന്ന് പ്രസുദേന്തിവാഴ്ച, 15 വയസിനുതാഴെയുള്ള കുട്ടികൾക്ക് വിശുദ്ധ അന്തോണീസിന്റെ യൂണിഫോം നൽകൽ, ഭക്തിനിർഭരമായ പ്രദക്ഷിണം, വർണമഴ എന്നിവ നടന്നു.
ഇന്നു രാവിലെ 6.15ന് ഇടവകയിൽനിന്നും മരിച്ചുപോയവർക്കുള്ള തിരുക്കർമങ്ങൾ നടക്കും. രാത്രി 6. 30 ന് കൊച്ചിൻ ക്ലാസിക് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും.
ചടങ്ങുകൾക്ക് വികാരി ഫാ. ജോജോ എടത്തിരുത്തി, ജനറൽ കൺവീനർ നിക്സൺ ആലപ്പാട്ട്, കൈക്കാരൻ രാജൻ കാട്ടുകുടിയിൽ, പബ്ലിസിറ്റി കൺവീനർ ജോജോ തേക്കാനത്ത്, പി.പി. ഡേവിസ്, തോമസ്പുത്തൂർ, ജോജു എലുവത്തിങ്കൽ, ജോണി ചിറ്റിലപ്പിള്ളി, വർഗീസ് കൂടക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
ഏങ്ങണ്ടിയൂർ
സെന്റ് തോമസ്
വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു കൊടിയേറി. വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ കൊടിയേറ്റം നിർവഹിച്ചു. ഇടവക വികാരി ഫാ. സജു വടക്കേത്തല സഹകാർമികനായിരുന്നു. 19, 20 തിയതികളിലാണ് തിരുനാൾ.
കുന്നംകുളം
സെന്റ് സെബാസ്റ്റ്യൻസ്
കുന്നംകുളം: സെന്റ് സെബാസ്റ്റ്യൻ ഇടവകയിൽ 279-ാം തിരുനാൾ ആഘോഷിച്ചു. തിരുനാൾ ദിനമായ ഇന്നലെ പ്രസിദേന്തി വാഴ്ചയ്ക്കും ആഘോഷമായ തിരുനാൾ കുർബാനയ്ക്കും ഫാ. ജിജോ കൊട്ടക്കാവിൽ മുഖ്യകാർമികനായി. ഫാ. ജോസഫ് ബ്രഹ്മകുളം തിരുനാൾ സന്ദേശം നൽകി. ഫാ. ജിജോ മാളിയേക്കൽ സഹകാർമികനായി. വൈകീട്ട് നാലിനു നടന്ന വിശുദ്ധകുർബാനയ്ക്ക് ഫാ. ജിമ്മി പൊന്നത് കാർമികനായി.
തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും വർണ്ണമഴയും ബാന്റ് വാദ്യമത്സരവും ഉണ്ടായിരുന്നു. ഇന്നു രാവിലെ ഇടവകയിൽനിന്നും മരിച്ചുപോയവർക്കുവേണ്ടിയുള്ള കുർബാനയും വൈകിട്ട് ഗാനമേളയും ഉണ്ടാകും.
18ന് എട്ടാമിട തിരുനാളിന് ഫാ. ട്വിങ്കിൾ വാഴപ്പിള്ളി കാർമികനാകും. വൈകിട്ട് ആറിന് ഇടവക ദിനവും കുടുംബകൂട്ടായ്മ സംയുക്തവാർഷികവും ജൂബിലിവർഷ സമാപനവും ബിഷപ് മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന നാടകം സൈന്യാധിപൻ ഉണ്ടാകും.
തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ഡെയ്സൻ മുണ്ടോപുറം, കൈക്കാരന്മാരായ ലോയ്ഡ്, വർഗീസ് ആന്റണി, ജോഫി ജോസഫ്, ചിറളയം ഹോളി ചൈൽഡ് സുപ്പീരിയർ സിസ്റ്റർ ബെൻസി, ജനറൽ കണ്വീനർമാരായ ജോപോൾ ആലപ്പാട്ട് , ഷോബി റൊണാൾഡ്, സബ് കമ്മറ്റി കണ്വീനർമാർ എന്നിവർ നേതൃത്വം നൽകി.