x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ


Published: January 26, 2026 01:42 AM IST | Updated: January 26, 2026 01:42 AM IST

താ​ന്ന്യം സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും ഇ​ട​വ​ക മ​ധ്യ​സ്ഥ​ നാ​യ വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​ന

ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ്

ഒ​ല്ലൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ആ​ശി​ഷ് പെ​രു​മ്പു​ഴ​യി​ൽ​മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജി​ജോ ത​റ​യി​ൽ സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ലോ​യ്ഡ് മൊ​യ് ല​ൻ സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. രാ​ത്രി വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ് പ​ള്ളി​യി​ൽ സ​മാ​പി​ച്ചു. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​എ​ഡ്വി​ൻ, ഫാ. ​തേ​ജ​സ്‌ കു​ന്ന​പ്പി​ള്ളി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ഷാ​ജു പ​ടി​ക്ക​ല, ഷോ​ണി അ​ക്ക​ര, ജോ​ഫി ചി​റ​മ്മ​ൽ, ജെ​യ്സ​ൺ പ്ലാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പൂ​ങ്കു​ന്നം സെ​ന്‍റ്് ജോ​സ​ഫ്സ്

പൂ​ങ്കു​ന്നം: സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഫാ. ​തോ​മ​സ് പൂ​പ്പാ​ടി നി​ർ​വ​ഹി​ച്ചു. 31, ഫെ​ബ്രു​വ​രി ഒ​ന്ന് തി​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ. ഒ​ന്നി​നു​ള്ള തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​അ​നു​ചാ​ലി​ൽ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​അ​ല​ക്സ്‌ മ​രോ​ട്ടി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വ​ച​ന​ലി​ല്ലി സ​മ​ർ​പ്പ​ണ​ത്തി​ന് സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്ന് വി​കാ​രി ഫാ. ​ആ​ന്‍റ​ണി കു​രു​തു​കു​ള​ങ്ങ​ര അ​റി​യി​ച്ചു. തി​രു​നാ​ളി​ന് ക​ൺ​വീ​ന​ർ വി​ൽ​സ​ൻ ചീ​നി​ക്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ബെ​ന്നി ചീ​ര​ക്കു​ഴി, ഷൈ​ജു മാ​ള​ക്കാ​ര​ൻ, ഷാ​ബു താ​ഴ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

അ​ത്താ​ണി ഡോ​ളേ​ഴ്സ്

അ​ത്താ​ണി: പ​രി​ശു​ദ്ധ വ്യാ​ക​ല​മാ​താ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദ​യു​ടെ തി​രു​നാ​ള്‍ കൊ​ടി​യേ​റ്റം വി​കാ​രി ഫാ. ​ഇ​ട്ടി​യ​ച്ച​ന്‍ കു​രി​ശേ​രി നി​ര്‍​വ​ഹി​ച്ചു. 30 ന് ​വൈ​കീ​ട്ട് 6.30ന് ​ദീ​പാ​ല​ങ്കാ​രം സ്വി​ച്ച ് ഓ​ണ്‍ കു​ന്നം​കു​ളം എ​സി​പി സി.​ആ​ര്‍. സ​ന്തോ​ഷ് നി​ർ​വ​ഹി​ക്കും. 31 ന് ​കാ​ല​ത്ത് കൂ​ടു​തു​റ​ക്ക​ല്‍ ശു​ശൂ​ഷ​യ്ക്ക് ഫാ. ​ജോ​ഫി​ന്‍ അ​ക്ക​ര​പ​ട്ട്യേ​ക്ക​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് അ​മ്പു പ്ര​ദ​ക്ഷി​ണം. ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ന്‍, ഫാ. ​ഫി​ജോ ആ​ല​പ്പാ​ട​ന്‍, ഫാ. ​ബോ​ണി അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ ക​ര്‍​മി​ക​ത്വം വ​ഹി​ക്കും. വൈ​കീ​ട്ട് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​വും തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.

അ​മ്മാ​ടം സെ​ന്‍റ്് ആ​ന്‍റ​ണീ​സ്

അ​മ്മാ​ടം: സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ 223-ാമ​ത് അ​മ്പ് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, കൂ​ടു​തു​റ​ക്ക​ൽ എ​ന്നി​വ ന​ട​ന്നു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജെ​യ്സ​ൺ കൂ​നം​പ്ലാ​ക്ക​ൽ കാ​ർ​മി​ക​നാ​യി. കു​ടും​ബ​യൂ​ണി​റ്റു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ന്നു.

തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കീ​ട്ട് നാ​ലി​ന് കു​ർ​ബാ​ന 4.30 ന് ​പ്ര​ദ​ക്ഷി​ണം, വ​ർ​ണ​മ​ഴ, തി​രു​മു​റ്റ മേ​ളം. 27 ന് ​രാ​വി​ലെ ആ​റി​ന് കു​ർ​ബാ​ന, ഏ​ഴി​ന് പൊ​തു ഒ​പ്പീ​സ്. രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള. കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​സു​ദേ​ന്തി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ഫ​ണ്ടി​ൽ​നി​ന്ന് പ​ത്തു​ശ​ത​മാ​നം തു​ക ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കു​ന​ൽ​കി 100 കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ അ​രി വി​ത​ര​ണം ചെ​യ്തു.

താ​ന്ന്യം സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി

അ​ന്തി​ക്കാ​ട്: പെ​രി​ങ്ങോ​ട്ടു​ക​ര താ​ന്ന്യം സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ടെ​ഡ്സ് കു​ന്ന​പ്പി​ള്ളി കൊ​ടി​യേ​റ്റം ന​ട​ത്തി. ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള വൈ​ദി​ക​രാ​യ ഫാ. ​ആ​ൻ​ജോ വാ​ലി​ക്കു​ട​ത്ത്, ഫാ. ​സാ​ജ​ൻ പു​ത്തൂ​ർ എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി. ട്ര​സ്റ്റി​മാ​രാ​യ സി.​ജെ. സി​ജോ, ഫെ​ബി തോ​ട്ടു​ങ്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്ര​തീ​ഷ് ജോ​സ്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ബെ​ന്നി ത​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

30,31, ഫെ​ബ്രു​വ​രി ഒ​ന്ന് തി​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ. തി​രു​നാ​ൾ വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് 5.30 നു ​ന​വ​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. 29 ന് ​ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ണ്‍ ക​ർ​മം. 30 നു ​രാ​വി​ലെ 6.30ന് ​തി​രു​സ്വ​രൂ​പ​ങ്ങ​ൾ എ​ഴു​ന്ന​ള്ളി​പ്പ്. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ്, വൈ​കീ​ട്ട് തൃ​പ്ര​യാ​ർ കി​ഴ​ക്കേ​ന​ട​യി​ൽ​നി​ന്നും പ​ള്ളി​യി​ലേ​ക്ക് അ​ന്പു പ്ര​ദ​ക്ഷി​ണം, 31 നു ​രാ​വി​ലെ ഏ​ഴി​ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, വൈ​കീ​ട്ട് ഏ​ഴി​ന്കൊ​ച്ചി​ൻ ക​ലാ​ഭ​വ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള. തി​രു​നാ​ൾ ദി​ന​മാ​യ ഒ​ന്നി​ന് രാ​വി​ലെ 9.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, വൈ​കീ​ട്ട് പ്ര​ദ​ക്ഷി​ണം, ബാ​ന്‍റ് മേ​ളം.

പെ​രു​വ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ്

പെ​രു​വ​ല്ലൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​മാ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10 ന് ​ന​ട​ന്ന തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഡെ​ബി​ൻ ഒ​ല​ക്കേ​ങ്കി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ. ​അ​നീ​ഷ് കൂ​ത്തൂ​ർ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ന്നു. രാ​ത്രി 10 ന് ​യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അ​ന്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ങ്ക്ളി​ൻ ക​ണ്ണ​നാ​യ്ക്ക​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ചാ​ക്കോ​ ച്ച​ൻ ചി​റ​മ്മ​ൽ, ബൈ​ജു ചി​റ​മ്മ​ൽ, ഡെ​ന്നി കൂ​ത്തൂ​ർ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ഫി കൂ​ത്തൂ​ർ, ബാ​ബു മു​ട്ട​ത്ത് , ജോ​യ് പാ​ല​യൂ​ർ, ജോ​ണ്‍ ത​ട്ടി​ൽ എ​ന്നി​വ​ർ തി​രു​നാ​ളി​നു നേ​തൃ​ത്വം ന​ൽ​കി.

ആ​ളൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ

മ​റ്റം: ആ​ളൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10 നു​ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ബി​ജു ജോ​സ​ഫ് ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ബാ​സ്റ്റി​ൻ പു​ന്നോ​ലി​പ്പ​റ​ന്പി​ൽ സ​ന്ദേ​ശം ന​ൽ​കി. ഉ​ച്ച​തി​രി​ഞ്ഞ് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പ്ര​ദ​ക്ഷി​ണം ന​ട​ന്നു.

ഇ​ന്നു രാ​വി​ലെ 6.15 ന് ​മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യും പൊ​തു ഒ​പ്പീസും ഉ​ണ്ടാ​കും. രാ​ത്രി ഏ​ഴി​ന് ബൈ​ബി​ൾ നാ​ട​കം അ​ര​ങ്ങേ​റും. തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​ജാ​ക്സ​ൻ ചാ​ല​ക്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റാ​ഫേ​ൽ ത​ട്ടി​ൽ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജോ​ബി പാ​ല​യു​ർ, ട്ര​സ്റ്റി​മാ​രാ​യ സേ​വി പു​ലി​ക്കോ​ട്ടി​ൽ, ജീ​സ​ൻ ചാ​ല​ക്ക​ൽ, സിം​സ​ൻ കൂ​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​രോ​ട്ടി​ച്ചാ​ൽ മാ​ർ മ​ത്താ​യി ശ്ലീഹ

മ​രോ​ട്ടി​ച്ചാ​ൽ: മാ​ർ മ​ത്താ​യി ശ്ലീഹ പ​ള്ളി പെ​രു​ന്നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ച്ചു. വി​കാ​രി റ​വ. തി​മോ​ദി​യോ​സ് ജോ​യ് ക​ശീ​ശ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​കനാ​യി​രു​ന്നു. റ​വ. എം. ​ജെ. അ​ബ്ര​ഹാം ക​ശീശ, ഡീ​ക്ക​ൻ ഷീ​ജ​ൻ എ​ന്നി​വ​ർ സ​ഹകാ​ർ​മി​ക​രാ​യി​രു​ന്നു. പെ​രു​ന്നാ​ൾ പ്ര​ദ​ക്ഷ​ണം കാ​ട്ടി​ല​ച്ച​ൻ പു​ലി​പ്പാ​റ​യി​ൽ സ​മാ​പി​ച്ചു. കാ​ട്ടി​ല​ച്ച​ൻ കു​രി​ശുത​റ​യി​ൽ പ്രാ​ർ​ഥ​ന​യും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

Tags : Feast in churches nattuvishesham local news

Recent News

Up