അയ്മനം: ഗൃഹനാഥന് പുഴയില്‍ വീണു മരിച്ചു. ഒളശ പള്ളിപ്പുറത്തുശേരി വി. ഷാജി (56) ആണ് മരിച്ചത്. സൈക്കിളില്‍ പുല്ലുകെട്ടുമായി പോകവെ ഒളശ തോണിക്കടവിനു സമീപം പുഴയില്‍ വീഴുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം.
കോട്ടയത്തുനിന്ന് ഫയര്‍ഫോഴ്സും വെസ്റ്റ് പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ മൃതദേഹം കണ്ടെടുത്തു. തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.ഭാര്യ: കെ.ആര് സുധി. മകള്‍: ഐശ്വര്യ ലക്ഷ്മി.
Tags : died