നെടുമങ്ങാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് മാറ്റിവച്ചു. വനിതാ നോമിനേഷൻ ലഭിക്കാത്തതിനാലാണ് ബ്ലോക്കിലെ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് എൽഡിഎഫും യുഡിഎഫും വനിതാ അംഗങ്ങളുടെ നോമിനേഷൻ നൽകിയില്ല.
മറ്റു കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യം ഉറപ്പായെങ്കിലും ധനകാര്യത്തിൽ മാത്രം പ്രതിനിധിയുണ്ടായില്ല. ഇതേ തുടർന്നാണ് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർ എ.വിജയൻ നടപടിക്രമം പാലിച്ച് അഞ്ചു ദിവസത്തിനുള്ളിൽ വീണ്ടും ധനകാര്യ കമ്മിറ്റിയിലേയ്ക്കു വനിതാ പ്രാതിനിധ്യത്തിനായി വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചത്. വെള്ളിയാഴ്ച വീണ്ടും സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പു നടത്തും.