x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലാ​മ​ന്തോ​ളി​ൽ മ​ര​മി​ല്ലി​ന് തീ​പി​ടി​ച്ചു; ര​ണ്ടു കോ​ടി രൂ​പ​യു​ടെ ന​ഷ്ടം


Published: December 30, 2025 07:48 AM IST | Updated: December 30, 2025 07:48 AM IST

പു​ലാ​മ​ന്തോ​ൾ : പു​ലാ​മ​ന്തോ​ൾ യു​പി ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ മ​ര​മി​ല്ലി​ന് തീ​പി​ടി​ച്ച് വ​ൻ നാ​ശ​ന​ഷ്ടം. ആ​ള​പാ​യ​മി​ല്ല.

ഏ​ലം​കു​ളം കു​റു​വ​ക്കു​ന്ന​ൻ മു​ഹ​മ്മ​ദ​ലി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ര​മി​ല്ലി​ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30 മ​ണി​യോ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ, പ​ട്ടാ​ന്പി, മ​ല​പ്പു​റം ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് നാ​ല് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

പു​ലാ​മ​ന്തോ​ളി​ൽ നി​ന്ന് ഇ​ല​ക്ട്രി​സി​റ്റി ജീ​വ​ന​ക്കാ​രെ​ത്തി വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു. മ​ര​മി​ല്ലി​ലി​ന് ര​ണ്ട് ദി​വ​സം അ​വ​ധി​യാ​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വി​ദേ​ശ മ​ര​ത്ത​ടി​ക​ളും യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പ​ടെ ര​ണ്ടു കോ​ടി​യോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യും പ​റ​യു​ന്നു.

Tags : nattu vishesham Fire breaks wood mill

Recent News

Up