x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ അ​ഗ്നിബാ​ധ, വീ​ട് ക​ത്തിന​ശി​ച്ചു


Published: November 23, 2025 11:18 PM IST | Updated: November 23, 2025 11:18 PM IST

പീ​രു​മേ​ട് റാ​ണി​കോ​വി​ല്‍ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി ല​യ​ത്തി​ലുണ്ടായ അ​ഗ്നിബാ​ധ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അണയ്ക്കാൻ ശ്രമിക്കുന്നു.

പീ​രു​മേ​ട്: റാ​ണി​കോ​വി​ല്‍ എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി ല​യ​ത്തി​ൽ അ​ഗ്നിബാ​ധ. ഒ​രു വീ​ട് പൂ​ർ​ണ​മാ​യി ക​ത്തിന​ശി​ച്ചു. ര​ണ്ടു വീ​ടു​ക​ൾക്കു ഭാ​ഗിക​മാ​യി തീപിടിച്ചു. റാ​ണി ഗ​ണേ​ശ​ൻ എ​ന്നയാ​ളു​ടെ വീ​ടാ​ണ് ക​ത്തിന​ശി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11നാണ് തീ ​പ​ട​രു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

വൈ​ദ്യു​തി ഷോ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം.
വീ​ടി​നു​ള്ളി​ലുണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത് അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി കൂ​ട്ടി. പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ പീ​രു​മേ​ട് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി തീയ​ണ​യ്ക്കു​ക​യും ചെ​യ്തു. അ​പ​ക​ടസമയത്ത് വീ​ട്ടി​ൽ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല.

Tags : Fire breaks out

Recent News

Up