x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ലാ​പ്പൂ​ര് പൂ​ട്ടി​ക്കി​ട​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം


Published: February 16, 2026 06:16 AM IST | Updated: February 16, 2026 06:16 AM IST

മൈ​ലാ​പ്പൂ​ര് ഗ്യാ​സ് ഗോ​ഡൗ​ണി​ൽ ഉണ്ടായ തീപിടിത്തം അണയ്ക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്സ്

കു​ണ്ട​റ : പ​ഴ​യ സി​ലി​ണ്ട​റു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന പൂ​ട്ടി​ക്കി​ട​ന്ന ഗ്യാ​സ് ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. കൊ​ല്ലം മൈ​ലാ​പ്പൂ​ര് എ​സ്റ്റേ​റ്റി​ന് പു​റ​കു​വ​ശം പ​ഴ​യ ഗ്യാ​സ് ഗോ​ഡൗ​ണി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4. 20 നാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യത്.

ഉ​മ​യ​നെ​ല്ലൂ​ർ ബിടി സി​ലി​ േണ്ട​ർ​സ് ഗോ​ഡൗ​ണി​നാ​ണ് തീ ​പി​ടി​ച്ച​ത്. തീ​യും പു​ക​യും ഉ​യ​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ​ത​ന്നെ ഫ​യ​ർ​ഫോ​ഴ്‌​സി​നെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് കൊ​ല്ല​ത്തു നി​ന്നും ചാ​മ​ക്ക​ട​യി​ൽ നി​ന്നും ക​ട​പ്പാ​ക്ക​ട​യി​ൽ നി​ന്നും മൂ​ന്ന് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു.

പ​ഴ​യ സി​ലി​ണ്ട​റു​ക​ൾ അ​ടു​ക്കി വെ​ച്ചി​രു​ന്ന ഗോ​ഡൗ​ണി ന്‍റെ ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ ആ​യി​ട്ടി​ല്ല. അ​പ​ക​ടം കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ അ​റി​യാ​ൻ സാ​ധി​ക്കു എ​ന്നും ഫ​യ​ർ ഫോ​ഴ്സ് പ​റ​ഞ്ഞു. സ​മീ​പ​ത്ത് ആ​സി​ഡ് സം​ഭ​ര​ണ യൂ​ണി​റ്റും ട്രാ​ൻ​സ്ഫോ​ർ​മ​റും ഉ​ണ്ടാ​യി​രു​ന്നു. തീ ​പ​ട​രാ​തി​രു​ന്ന​തു കാരണം ദു​ര​ന്തം ഒ​ഴി​വാ​യി.

Tags : Local News Nattuvishesham Kollam

Recent News

Up