x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ൽ ക​ട​ക​ൾ​ക്ക് തീ​പി​ടി​ച്ചു


Published: January 3, 2026 01:46 AM IST | Updated: January 3, 2026 01:46 AM IST

കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ലെ ലോ​ട്ട​റി സ്റ്റാ​ളി​നെ വി​ഴു​ങ്ങി​യ തീ​യ​ണ‍​യ്ക്കാ​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ശ്ര​മം.

കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​മ​ധ്യ​ത്തി​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​നു സ​മീ​പം ലോ​ട്ട​റി സ്റ്റാ​ളി​നും ഫോ​ട്ടോ​സ്റ്റാ​റ്റ് ക​ട​ക്കും തീ​പി​ടി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 11.15 ഓ​ടെ​യാ​ണ് തീ ​പ​ട​രു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

ഉ​ട​ൻ ത​ന്നെ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ വി.​എം. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം തീ ​തൊ​ട്ട​ടു​ത്ത ക​ട​ക​ളി​ലേ​ക്ക് വ്യാ​പി​ക്കാ​തെ ത​ട​യു​ക​യും അ​ണ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

ര​ണ്ടു ക​ട​ക​ളും ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ അ​മ​ൽ​രാ​ജ്, വൈ​ശാ​ഖ്, പാ​ർ​ഥ​സാ​ര​ഥി, ര​മേ​ശ്, അ​നു​ശ്രീ, ഹോം ​ഗാ​ർ​ഡ് രാ​കേ​ഷ്, ശ്രീ​ജി​ത്ത്‌ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : Fire breaks nattuvishasham local news

Recent News

Up