x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ല്ലാ​നം ഹാ​ർ​ബ​റി​ൽ തീ​പി​ടു​ത്തം: വ​ള്ള​ങ്ങ​ളും പെ​ട്ടി​ക്ക​ട​യും ക​ത്തി​ന​ശി​ച്ചു


Published: January 6, 2026 06:59 AM IST | Updated: January 6, 2026 06:59 AM IST

ഫോ​ർ​ട്ടുകൊ​ച്ചി: ചെ​ല്ലാ​നം ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ ഫൈ​ബ​ർ വ​ള്ള​ങ്ങ​ളും സ​മീ​പ​ത്തെ പെ​ട്ടി​ക്ക​ട​യും ക​ത്തി​ന​ശി​ച്ചു. ഹാ​ർ​ബ​റി​ന്‍റെ ഉ​ള്ളി​ലെ തെ​ക്ക് ഭാ​ഗ​ത്താ​യി വീ​ണു​കി​ട​ന്നി​രു​ന്ന ക​രി​യി​ല​യ്ക്കാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്.

സ​മീ​പ​ത്ത് ഉ​പ​യോ​ഗ്യ ശു​ന്യ​മാ​യ നി​ര​വ​ധി ഫൈ​ബ​ർ വ​ള്ള​ങ്ങ​ളും സാ​ധാ​ര​ണ വ​ള്ള​ങ്ങ​ളും കെ​ട്ടി​യി​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ര​ണ്ട് ഫൈ​ബ​ർ വ​ള്ള​ങ്ങ​ളും സ​മീ​പ​ത്തെ പെ​ട്ടി​ക്ക​ട​യും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. എ​റ​ണാ​കു​ളം, മ​ട്ടാ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി രാ​ത്രി 10 ഓ​ടു​കൂ​ടി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

ഉ​പ​യോ​ഗ ശു​ന്യ​മാ​യ വ​ള്ള​ങ്ങ​ൾ ഹാ​ർ​ബ​റി​ൽ നി​ന്നും മാ​റ്റ​ണ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ല ത​വ​ണ അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ഇ​വ​ർ പ​റ​ഞ്ഞു.​തീ പി​ടി​ച്ച​ത് കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ൽ ഒ​ട്ട​ന​വ​ധി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ​ക്ക് തീ​പി​ടി​ക്കു​മാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags : Fire breaks Chellanam Harbor

Recent News

Up