ഏഴിപ്രം അതിയാറമ്പ് മലയിലെ മൂന്നേക്കറിലെ തീപിടുത്തം അണയ്ക്കുന്ന അഗ്നിരക്ഷാസേന.
കോലഞ്ചേരി: മൂശാരിപ്പടി കുര്യാകുളങ്ങരക്ക് സമീപം ഏഴിപ്രം അതിയാറമ്പ് മലയിലെ മൂന്ന്ഏക്കർ വരുന്ന കാലാവധി കഴിഞ്ഞ പൈനാപ്പിളിനും, അടിക്കാടിനും ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ തീപിടിക്കുകയായിരുന്നു.
പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ വി. മനോജ് കുമാർ, പി.വി. വിജീഷ്, ആർ. ഷുഹൈബ്, പി.പി. ഷിജിൻ, അഭിജിത്ത്, സുനിൽ എന്നിവരും നാട്ടുകാരും ചേർന്ന് വെള്ളം പമ്പുചെയ്ത് തീയണച്ചു.
Tags : Local News Nattuvishesham Ernakulam