രാജാക്കാട് ഫയര്‍ സ്റ്റേഷനായി താത്കാലികമായി ഒരുക്കിയിരിക്കുന്ന കെട്ടിടം.
രാജാക്കാട്: രാജാക്കാട് പഞ്ചായത്തിന്റെ അപേക്ഷപ്രകാരം മുമ്പ് പ്രഖ്യപിച്ച ഫയര്സ്റ്റേഷന് യാഥാർഥ്യത്തിലേക്ക്. എൻ.ആർ. സിറ്റിയിലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഫയര്‍ സ്റ്റേഷനായി പഞ്ചായത്ത് സ്ഥലം വിട്ടുനല്‍കിയിട്ടുണ്ട്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ എന്‍.ആര്. സിറ്റിയില്‍ പഞ്ചായത്ത് ഒരുക്കിയിരിക്കുന്ന വാടകക്കെട്ടിടത്തിലായിരിക്കും ഫയര്‍ സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്.
ജില്ലയില്‍ വേനല്‍ക്കാലത്ത് ഏറ്റവും കൂടതല്‍ കാട്ടുതീയും പുഴയിലും ഡാമുകളിലും മറ്റുമായുള്ള മുങ്ങി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിൽ അധികവും രാജാക്കാട്, രാജകുമാരി, ശാന്തമ്പാറ, സേനാപതി, ബൈസണ്‍വാലി പഞ്ചായത്തുകളിലാണ്. ഈ മേഖലകളില്‍ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ഫയര്‍ ഫോഴ്സ് എത്തുന്നത് 28 കിലോമീറ്ററിലധികം ദൂരത്തിലുള്ള അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം എന്നിവടങ്ങളില്നിന്നുമാണ്. ഇതിന് ഒരു മണിക്കൂറോളം സമയമെടുക്കും.
ഇതു വലിയ പ്രതിസന്ധിയായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാജാക്കാട് കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷന് വേണമെന്ന ആവശ്യം ഉയര്‍ന്നത്. തുടര്‍ന്നാണ് ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണിയുടെ ഇടപെടലിനെത്തുടർന്ന് ഫയര്‍ സ്റ്റേഷന് അനുവദിച്ചത്.
അതിനായി മൂന്നുവർഷം മുമ്പ് രാജാക്കാട് വില്ലേജ് ഓഫീസിനു സമീപം സ്ഥലംകണ്ടെത്തി പ്രാരംഭ ജോലികൾ നടത്തിയിരുന്നു. സ്ഥലം ഉടമയുമായുണ്ടായ ചില തർക്കങ്ങളെത്തുടർന്നാണ് വർഷങ്ങൾക്കുശേഷം പഞ്ചായത്തും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് പുതിയ സ്ഥലം കണ്ടെത്തിയത്.
കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എന്‍.ആര്. സിറ്റിയില്‍ എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ കെട്ടിടം വാടകയ്ക്കെടുത്തിരിക്കുന്നത്.
ചെറിയ രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് മുൻ ഭരണസമിതി അറിയിച്ചിരുന്നു.
അതിന് സംസ്ഥാന സർക്കാർ അംഗീകാരവും നൽകിക്കഴിഞ്ഞു. ഫയര്‍ എഞ്ചിനും മറ്റ് വാഹനങ്ങളും നിര്ത്തിയിടുന്നിനുള്ള സൗകര്യവും ഒപ്പം ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യവും നിലവിലുള്ള കെട്ടിടത്തിലുണ്ട്. ആവശ്യത്തിന് ജല ലഭ്യതയും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
Tags : Fire station nattuvishesham local news