x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ര​മ്പു​ഴ​യി​ൽ തീ​പാ​റും പോ​രാ​ട്ടം


Published: November 27, 2025 05:42 AM IST | Updated: November 27, 2025 05:42 AM IST

ഏ​​റ്റു​​മാ​​നൂ​​ർ: പ്ര​​ശ​​സ്ത തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ അ​​തി​​ര​​മ്പു​ഴ സെ​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യും എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ആ​​സ്ഥാ​​ന​​വും പു​​രാ​​ത​​ന​​മാ​​യ അ​​തി​​ര​​മ്പു​​ഴ ച​​ന്ത​​ക്ക​​ട​​വും പെ​​ണ്ണാ​​ർ​ത്തോ​​ടും ഏ​​റ്റു​​മാ​​നൂ​​ർ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നും ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ എ​​സ്റ്റേ​​റ്റും ഒ​​ട്ടേ​​റെ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന അ​​തി​​ര​​മ്പു​​ഴ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് സാ​​മ്പ​​ത്തി​​ക നി​​ല​​യി​​ലും മു​​ന്നി​​ലാ​​ണ്. ജി​​ല്ല​​യി​​ൽ ഏ​​റ്റ​​വും വ​​രു​​മാ​​ന​​മു​​ള്ള പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ്ര​​തി​​വ​​ർ​​ഷ ത​​ന​​ത് ഫ​​ണ്ട് 10 കോ​​ടി രൂ​​പ​​യി​​ലേ​​റെ​​യാ​​ണ്.


വ​​ൻ വി​​ക​​സ​​ന സാ​​ധ്യ​​ത​​ക​​ളു​​ള്ള അ​​തി​​ര​​മ്പു​​ഴ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ൽ ഇ​​ക്കു​​റി തീ​​പാ​​റും പോ​​രാ​​ട്ട​​ത്തി​​ന് ക​​ള​​മൊ​​രു​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ് യു​​ഡി​​എ​​ഫും എ​​ൽ​​ഡി​​എ​​ഫും. ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 22 അം​​ഗ പ​​ഞ്ചാ​​യ​​ത്ത് സ​​മി​​തി​​യി​​ൽ യു​​ഡി​​എ​​ഫി​​ന് 14ഉം ​​എ​​ൽ​​ഡി​​എ​​ഫി​​ന് ആ​​റും അം​​ഗ​​ങ്ങ​​ളാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ര​​ണ്ട് സ്വ​​ത​​ന്ത്ര അം​​ഗ​​ങ്ങ​​ളും. ഭ​​ര​​ണ​​ത്തി​​ന് ഒ​​രി​​ക്ക​​ലും ഭീ​​ഷ​​ണി ഉ​​ണ്ടാ​​യി​​ല്ല.


യു​ഡി​എ​ഫ് പ​​ര​​മാ​​വ​​ധി സീ​​റ്റി​​ൽ കോ​​ൺ​​ഗ്ര​​സ്


ഇ​​ത്ത​​വ​​ണ ര​​ണ്ട് വാ​​ർ​​ഡു​​ക​​ൾ വ​​ർ​​ധി​​ച്ച് 24 വാ​​ർ​​ഡു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​രു​​മു​​ന്ന​​ണി​​ക​​ളും മി​​ക​​ച്ച വി​​ജ​​യ​​ത്തി​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്. കോ​​ൺ​​ഗ്ര​​സ് 15 സീ​​റ്റി​​ൽ മ​​ത്സ​​രി​​ക്കു​​മ്പോ​​ൾ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് എ​​ട്ടും മു​​സ്‌​ലിം​​ലീ​​ഗ് ഒ​​ന്നും സീ​​റ്റി​​ലും മ​​ത്സ​​രി​​ക്കു​​ന്നു.


പ​​രി​​ച​​യ സ​​മ്പ​​ന്ന​​രും പു​​തു​​മു​​ഖ​​ങ്ങ​​ളും


പ​​രി​​ച​​യ​​സ​​മ്പ​​ന്ന​​രെ​​യും പു​​തു​​മു​​ഖ​​ങ്ങ​​ളെ​​യും യു​​ഡി​​എ​​ഫ് അ​​ണി​​നി​​ര​​ത്തി​​യി​​രി​​ക്കു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യി 25 വ​​ർ​​ഷം ഉ​​ൾ​​പ്പെ​​ടെ 32 വ​​ർ​​ഷം പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​റും നി​​ല​​വി​​ൽ കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന പ്ര​​സി​​ഡ​​ന്‍റു​മാ​​യ ജോ​​സ് അ​​മ്പ​​ല​​ക്കു​​ള​​മാ​​ണ് പ​​രി​​ച​​യ​​സ​​മ്പ​​ന്ന​​രി​​ൽ പ്ര​​ധാ​​നി. നാ​​ലു പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ​​യാ​​യി സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഭ​​ര​​ണ സ​​മി​​തി അം​​ഗ​​വു​​മാ​​ണ് ഇ​​ദ്ദേ​​ഹം.


നി​​ല​​വി​​ൽ കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി​​യി​​ലെ അം​​ഗ​​ങ്ങ​​ളാ​​യ ഹ​​രി​​പ്ര​​കാ​​ശ്, ഫ​​സീ​​ന സു​​ധീ​​ർ, മു​​ൻ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​സ് വ​​ർ​​ഗീ​​സ്, മു​​ൻ മെം​​ബ​​ർ​​മാ​​രാ​​യ തോ​​മ​​സ് പു​​തു​​ശേ​​രി, സൗ​​മ്യ വാ​​സു​​ദേ​​വ​​ൻ, കോ​​ൺ​​ഗ്ര​​സ് മു​​ൻ ബ്ലോ​​ക്ക് പ്ര​​സി​​ഡ​ന്‍റ് കെ.​​ജി. ഹ​​രി​​ദാ​​സ്, മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ജോ​​യ്സ് ആ​ൻ​ഡ്രൂ​സ് എ​​ന്നി​​വ​​ർ യു​​ഡി​​എ​​ഫി​​നാ​​യി ഇ​​ക്കു​​റി രം​​ഗ​​ത്തു​​ണ്ട്.


റി​​ബ​​ലു​​ക​​ൾ ഒ​​ഴി​​ഞ്ഞ ആ​​ശ്വാ​​സ​​ത്തി​​ൽ


റി​​ബ​​ൽ ഭീ​​ഷ​​ണി യു​​ഡി​​എ​​ഫി​​ന് ത​​ല​​വേ​​ദ​​ന​​യാ​​യി​​രു​​ന്നു. എ​​ല്ലാ​​വ​​രും പി​​ന്മാ​റി​യ​ത് കോ​​ൺ​​ഗ്ര​​സി​​നും യു​​ഡി​​എ​​ഫി​​നും ആ​​ശ്വാ​​സ​​മാ​​യി. തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ല​​ത്തെ സ്വാ​​ധീ​​നി​​ക്കാ​​വു​​ന്ന​​ത്ര ശ​​ക്ത​​നാ​​യ കോ​​ൺ​​ഗ്ര​​സി​​ന്‍റെ മു​​തി​​ർ​​ന്ന നേ​​താ​​വും പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​റു​​മാ​​യ ബി​​ജു വ​​ലി​​യ​​മ​​ല​​യു​​ടെ പി​​ന്മാ​​റ്റ​​മാ​​ണ് ഏ​​റ്റ​​വും ആ​​ശ്വാ​​സ​​മാ​​യ​​ത്.


എ​ൽ​ഡി​എ​ഫ് പ​​കു​​തി സീ​​റ്റും കേ​​ര​​ള കോ​​ൺ​​ഗ്ര​​സ്-എ​​മ്മി​​ന്


നേ​​രേ പ​​കു​​തി സീ​​റ്റ് ഘ​​ട​​ക ക​​ക്ഷി​​യാ​​യ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ്-എ​​മ്മി​​നു ന​​ൽ​​കി​​യാ​​ണ് എ​​ൽ​​ഡി​​എ​​ഫ് മ​​ത്സ​​രം ക​​ടു​​പ്പി​​ച്ച​​ത്. കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് -എം 12 ​​സീ​​റ്റി​​ലും സി​​പി​​എം ഒ​​മ്പ​​തും സി​​പി​​ഐ മൂ​​ന്നും സീ​​റ്റു​​ക​​ളി​​ലാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്.


എ​​ൽ​​ഡി​​എ​​ഫി​​ൽ നി​​ല​​വി​​ലു​​ള്ള അം​​ഗ​​ങ്ങ​​ളാ​​യ ബേ​​ബി​​നാ​​സ് അ​​ജാ​​സ്, ജോ​​സ് അ​​ഞ്ജ​​ലി, മു​​ൻ മെം​​ബ​​ർ​​മാ​​രാ​​യ ര​​തീ​​ഷ് ര​​ത്നാ​​ക​​ര​​ൻ, ജി​​ജി ജോ​​യി, ബെ​​റ്റി തോ​​മ​​സ് എ​​ന്നി​​വ​​രും മ​ത്സ​രി​ക്കു​ന്നു.
സം​​വ​​ര​​ണം വേ​​ണ്ടി​​വ​​രു​​മെ​​ന്ന് പു​​രു​​ഷ​​ന്മാ​​ർ ത​​മാ​​ശ​​യാ​​യി പ​​റ​​യു​​ന്ന​​താ​​ണെ​​ങ്കി​​ലും അ​​തി​​ൽ ക​​ഴ​​മ്പി​​ല്ലാ​​തി​​ല്ലെ​​ന്ന് പു​​രു​​ഷ​​ന്മാ​​ർ.

24 ൽ 12 ​​സീ​​റ്റു​​ക​​ൾ വ​​നി​​താ സം​​വ​​ര​​ണ വാ​​ർ​​ഡു​​ക​​ളാ​​ണ്. അ​​വ​​ശേ​​ഷി​​ക്കു​​ന്ന 12 ജ​​ന​​റ​​ൽ സീ​​റ്റു​​ക​​ളി​​ൽ മൂ​​ന്നി​​ൽ വ​​നി​​ത​​ക​​ൾ മ​​ത്സ​​രി​​ക്കു​​ന്നു.


ഏ​​ഴാം വാ​​ർ​​ഡി​​ൽ എ​​ൽ​​ഡി​​എ​​ഫി​ന്‍റെ ല​​താ രാ​​ജ​​നും എ​​ട്ടാം വാ​​ർ​​ഡി​​ൽ എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ സി​​റ്റിം​​ഗ് മെം​​ബ​​ർ ബേ​​ബി​​നാ​​സ് അ​​ജാ​​സും ഒ​​മ്പ​​താം വാ​​ർ​​ഡി​​ൽ യു​​ഡി​​എ​​ഫി​​ന്‍റെ സി​​റ്റിം​​ഗ് മെം​​ബ​​ർ ഫ​​സീ​​ന സു​​ധീ​​റു​​മാ​​ണ് ജ​​ന​​റ​​ൽ സീ​​റ്റു​​ക​​ളി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​ത്.
ഇ​​വ​​ർ മൂ​​ന്നു​​പേ​​രും വി​​ജ​​യി​​ച്ചാ​​ൽ പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി​​യി​​ൽ 15 വ​​നി​​ത​​ക​​ൾ ഉ​​ണ്ടാ​​കും. പു​​രു​​ഷ​​ന്മാ​​രു​​ടെ അം​​ഗ​​സം​​ഖ്യ ഒ​​മ്പ​​താ​​യി ചു​​രു​​ങ്ങും. പി​​ന്നെ​​ങ്ങ​​നെ പു​​രു​​ഷ സം​​വ​​ര​​ണം ആ​​വ​​ശ്യ​​പ്പെ​​ടാ​​തി​​രി​​ക്കു​​മെ​​ന്നാ​​ണ് പു​​രു​​ഷ​​ന്മാ​​രു​​ടെ ചോ​​ദ്യം.


ബി​​ജെ​​പി​​ക്ക് 21ഉം ​​ആം ആ​​ദ്മി പാ​​ർ​​ട്ടി​​ക്ക് ആ​​റും സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ


ഇ​​ക്കു​​റി എ​​ൻ​​ഡി​​എ സ​​ഖ്യ​​മി​​ല്ല. ബി​​ഡി​​ജെ​​എ​​സ് മ​​ത്സ​​ര രം​​ഗ​​ത്തി​​ല്ല. ബി​​ജെ​​പി 21 വാ​​ർ​​ഡു​​ക​​ളി​​ൽ മ​​ത്സ​​രി​​ക്കു​​ന്നു. അ​​തി​​ര​​മ്പു​​ഴ​​യി​​ൽ സ​​ജീ​​വ സാ​​ന്നി​​ധ്യ​​മാ​​യ ആം ​​ആ​​ദ്മി പാ​​ർ​​ട്ടി ആ​​റ് വാ​​ർ​​ഡു​​ക​​ളി​​ൽ മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ട്.

Tags : local nattuvishesham Firefight

Recent News

Up