x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സി​ന്‍റെ ആ​ധു​നി​ക​വ​ത്കര​ണ​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്നു : മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ


Published: February 16, 2026 06:19 AM IST | Updated: February 16, 2026 06:19 AM IST

കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം സി​റ്റി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ െ ന്‍റ പ്ര​തി​നി​ധി സ​മ്മേ​ള​നം കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്‌​ഘാ​ട​നം

കൊ​ല്ലം: പോ​ലീ​സി​ െ ന്‍റ ആ​ധു​നി​ക​വ​ത്കര​ണ​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്ന് മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം സി​റ്റി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ െ ന്‍റ പ്ര​തി​നി​ധി സ​മ്മേ​ള​നം കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പു​തി​യ കാ​ല​ത്തി​ െ ന്‍റ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​വാ​ൻ കേ​ര​ള പോ​ലീ​സ് സേ​ന സ​ജ്ജ​മാ​ണെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​രോ​ഗ്യം,വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ എ​ന്ന​പോ​ലെ ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന​ത്തി​ലും കു​റ്റാ​ന്വേ​ഷ​ണ​ത്തി​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ സേ​ന​ക​ളി​ൽ നി​ന്നും ഏ​റെ മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​താ​ണ് കേ​ര​ള പോ​ലീ​സ് സം​വി​ധാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​മ്മേ​ള​ന ന​ഗ​രി​യി​ൽ കെ​പി ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൽ. അ​നി​ൽ​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ എം. ​നൗ​ഷാ​ദ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം.​ഹേ​മ​ല​ത മു​ഖ്യ അ​തി​ഥി​യാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​ആ​ർ. ബി​ജു, ജി​ല്ലാ സെ​ക്ര​ട്ട​റി സി.ജി​ജു, അ​ഡീ​ഷ​ണ​ൽ എ​സ്പി ജെ.കെ.ദി​നി​ൽ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആർ.കെ.ജ്യോ​തി​ഷ്, ​എ​സി​പി മാ​രാ​യ സി. ​ജോ​ൺ, റോ​ബ​ർ​ട്ട് ജോ​ണി, ജോ​സ് ഫി​ലി​പ്പ്, പി.അ​നി​ൽ​കു​മാ​ർ, ​എ​സ്. എ​സ്.ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Up