x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഞ്ജീവനി ഒന്നാംഘട്ട കൃഷിക്കു തുടക്കം


Published: January 9, 2026 12:59 AM IST | Updated: January 9, 2026 12:59 AM IST

ന​ടു​പ്പ​തി ഗോ​ത്ര​വ​ർ​ഗ​ന​ഗ​റി​ൽ സ​ഞ്ജീ​വനി ഒ​ന്നാം​ഘ​ട്ട കൃ​ഷി​ക്കു തു​ട​ക്കം​കു​റിക്കുന്നു.

പാ​ല​ക്കാ​ട്: ന​ടു​പ്പ​തി ഗോ​ത്ര​വ​ർ​ഗ​ന​ഗ​റി​ൽ ഉൗ​രു​നി​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​സം​ഘ​മാ​യ സ​ഞ്ജീ​വനി ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ർ​ന്ന് ഒ​ന്നാം​ഘ​ട്ട കൃ​ഷി​ക്ക് തു​ട​ക്കം​കു​റി​ച്ചു. കാ​ർ​ഷി​ക​വൃ​ത്തി​ക്കാ​യി കു​മാ​ര​ൻ എ​ന്ന ഉൗ​ര് നി​വാ​സി വി​ട്ടു​ന​ൽ​കി​യ 7.5 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. ആ​ദ്യഘ​ട്ട​ത്തി​ൽ വി​യ​റ്റ്നാം വെ​റൈ​റ്റി പ്ലാ​വ്, ഇ​ട​വി​ള​യാ​യി എ​ള്ള് എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

കൃ​ഷി​ഭൂ​മി​ക്കു ചു​റ്റും നാ​ര​കം പ്ര​കൃ​തി​ദ​ത്ത ഫെ​ൻ​സിം​ഗാ​യി ന​ൽ​കി​യാണ് കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​നാ​ണ് വി​ത്തു​ക​ൾ ന​ൽ​കിയ​ത്. ഒ​ലീ​വി​യ അ​ഗ്രോ സൊ​സൈ​റ്റി ഡ​യ​റ​ക്ട​റും മു​ൻ കൃ​ഷി​വ​കു​പ്പ് ഡ​യ​റ​ക്ട​റും ആ​യി​രു​ന്ന എ. ​പ്ര​സാ​ദ് ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​ൻ സി​ഇ​ഒ അ​ജി​ത്കു​മാ​ർ വ​ർ​മ, ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​ൻ അ​ഡ്വൈ​സ​ർ രാ​മ​കൃ​ഷ്ണ​ൻ, ചീ​ഫ് പ്രൊ​ജ​ക്ട് മാ​നേ​ജ​ർ ഗൗ​തം രാ​മ​കൃ​ഷ്ണ​ൻ, പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജ, നീ​തു, സോ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : First phase nattuvishesham local news

Recent News

Up