പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന (എഫ്എല്‍സി) പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് ഹരിയാന സംസ്ഥാന ജോയിന്റ് സിഇഒ രാജ്കുമാര് പത്തനംതിട്ട കളക്ടറേറ്റിലെ എഫ്എല്‍സി ഹാളിലും ഇലക്ഷന് വെയര്‍ഹൗസിലും പരിശോധന നടത്തി.
ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണൻ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബീന എസ്. ഹനീഫ്, എഫ്എല്‍സി നോഡല്‍ ഓഫീസര്‍ കെ. എസ്. സിറോഷ് എന്നിവര്‍ പങ്കെടുത്തു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന കഴിഞ്ഞ മൂന്നിന് ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴുവരെയാണ് പരിശോധന. ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യയുടെ എൻജിനിയര്‍മാര്‍ ഉള്‍പ്പടെ 40 ഉദ്യോഗസ്ഥര്‍ പരിശോധനയിൽ പങ്കെടുത്തുവരുന്ന