x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷാ പ​രി​ശീ​ല​ന ക്ലാ​സ്


Published: October 31, 2025 04:56 AM IST | Updated: October 31, 2025 04:56 AM IST

എ​റ​ണാ​കു​ളം റൂ​റ​ലി​ലെ പോ​ലീ​സു​കാ​ര്‍​ക്കാ​യി ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ശു​ശ്രൂ​ഷ പ​രി​ശീ​ല​ന ക്ലാ​സ്.

ആ​ലു​വ : എ​റ​ണാ​കു​ളം റൂ​റ​ലി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷാ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ജീ​വ​ന്‍​ര​ക്ഷാ രം​ഗ​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ര്യ​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി.

എ​റ​ണാ​കു​ളം റൂ​റ​ലി​ലെ നൂ​റോ​ളം പോ​ലീ​സു​കാ​ര്‍ പ​ങ്കെ​ടു​ത്തു. ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം ഉ​ണ്ടാ​കു​ന്ന പെ​ട്ടെ​ന്നു​ള​ള മ​ര​ണം കു​റ​യ്ക്കു​ന്ന​തി​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ ഏ​റ്റ​വും നി​ര്‍​ണാ​യ​ക​മാ​ണെ​ന്ന് രാ​ജ​ഗി​രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​സ​ണ്ണി പി. ​ഓ​ര​ത്തേ​ല്‍ പ​റ​ഞ്ഞു.

ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജേ​ക്ക​ബ് വ​ര്‍​ഗീ​സ്, എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗം മേ​ധാ​വി ഡോ. ​നീ​ര​ജ് അ​ക്ക​ര​ച്ചി​റ്റൂ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഉ​ട​ന്‍ സ​ഹാ​യം ന​ല്‍​കാ​നും, പോ​ലീ​സ് സേ​ന​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​നും പ​രി​ശീ​ല​നം സ​ഹാ​യ​ക​ര​മാ​യെ​ന്ന് എ​ട​ത്ത​ല എ​സ്‌​ഐ അ​രു​ണ്‍ ദേ​വ് പ​റ​ഞ്ഞു.

Tags : Local News Nattuvishesham Ernakulam Medical

Recent News

Up