x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മരടിലെ ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു


Published: February 22, 2026 04:27 AM IST | Updated: February 22, 2026 04:27 AM IST

മ​ര​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​താ ന​ന്ദ​കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു.

മ​ര​ട്: ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ത്സ്യ സ​മ്പ​ത്തി​ന്‍റെ പ​രി​പാ​ല​നം-വേ​മ്പ​നാ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ര​ട് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കു​ണ്ട​ന്നൂ​ർ ക​ട​വ്, വ​ള​ന്ത​കാ​ട് ക​ട​വ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​താ ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ജി​ൻ​സ​ൺ പീ​റ്റ​ർ അ​ധ്യ​ക്ഷ​നാ​യി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സു​നി​ല സി​ബി, പി.​ഡി. രാ​ജേ​ഷ്, ടി.​കെ. സ​ച്ചി​ദാ​ന​ന്ദ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ എ.​യു. വി​ജു, പി.​പി. സ​ന്തോ​ഷ്, ജോ​സ​ഫ് പ​ള്ളി​പ്പ​റ​മ്പി​ൽ, സി​ജോ​യ് പു​തു​ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2,48,000 കാ​ര ചെ​മ്മീ​ൻ കു​ഞ്ഞു​ങ്ങ​ളെ​യും 12,200 ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ളെ​യു​മാ​ണ് ജ​ലാ​ശ​യ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ച​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Up