ചെങ്ങന്നൂർ: ചെറിയനാട് ലൂർദ്മാതാ റോമൻ കത്തോലിക്ക ദേവാലയത്തിലെ പാദുകാവൽ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. വികാരി ഫാ. ജോസ് വർഗീസ് കൊടിയേറ്റി. ഇന്ന് വിശുദ്ധ കുർബാന - പുനലൂർ രൂപത ചീഫ് കോ-ഓർഡിനേറ്റർ ഫാ. ബെനഡിക്ട് ജെ . തെക്കുവിള കാർമികനാകും. തുടർന്ന് ദൈവാനുഭവ ധ്യാനം. നാളെ വിശുദ്ധ കുർബാന മലങ്കര റീത്തിൽ - ചെറിയനാട് സെന്റ് ജൂഡ് മലങ്കര കത്തോലിക്ക തീർഥാടന പള്ളി വികാരി ഫാ. വർഗീസ് കൊച്ചുകളീക്കൽ കാർമികനാകും. തുടർന്ന് ദൈവാനുഭവ ധ്യാനം.
പത്തിനു രാവിലെ 7.30ന് ജപമാല, എട്ടിന് വിശുദ്ധ കുർബാന, വചനസന്ദേശം - കൊഴുവല്ലൂർ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. സഹായ റൂബിൻസ് മുഖ്യകാർമികനാകും. കടയിക്കാട് അറയ്ക്കലിൽ വൈകിട്ട് അഞ്ചിന് ജപമാല, ലിറ്റനി, നൊവേന. 5.30ന് ആഘോഷമായ വേസ്പര - ബിഷപ് സെക്രട്ടറി ഫാ. ജസ്റ്റിൻ സക്കറിയ മുഖ്യകാർമികനാകും. പുനലൂർ രൂപത കെസിവൈഎം ഡയറക്ടർ ഫാ. വിപിൻ സെബാസ്റ്റ്യൻ വചനസന്ദേശം നല്കും. തുടർന്ന് ദേവാലയത്തിലേക്ക് ആഘോഷമായ പ്രദക്ഷിണം.
പ്രധാന തിരുനാളായ 11നു രാവിലെ പത്തിന് ജപമാല ലിറ്റിനി, നൊവേന, പ്രസുദേന്തി വാഴിക്കൽ. തുടർന്ന് ആഘോഷമായ തിരുനാൾ സമൂഹബലി - പുനലൂർ രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വാസ് മുഖ്യകാർമികനാകും. പുനലൂർ രൂപത വൈസ് ചാൻസിലർ ഫാ. ക്രിസ്റ്റി ജോസഫ് വചനസന്ദേശം നല്കും. തുടർന്ന് കൊടിയിറക്ക് , സ്നേഹവിരുന്ന്. വൈകിട്ട് ആറിന് ലൂർദ് ഫെസ്റ്റ് , എട്ടിന് കരോക്ക ഗാനമേള. 12നു വൈകുന്നേരം അഞ്ചിന് ജപമാല, 5.30 ന് വി. കുർബാന - പരേതരുടെ ആത്മാക്കൾക്ക് വേണ്ടി, സെമിത്തേരി വെഞ്ചിരിപ്പ് എന്നിവ നടക്കുമെന്ന് വികാരി ഫാ. ജോസ് വർഗീസ്, തിരുനാൾ കൺവീനർ ജയിംസ് തേവരുമണ്ണിൽ, സെക്രട്ടറി ഡേവിഡ് മാനുവേൽ ഉദയഗിരി എന്നിവർ പറഞ്ഞു.
Tags : nattu vishesham Flag hoisted Our Lady of Lourdes Church