കരുവാറ്റ സെന്റ് ജോസഫ് ദേവാലയത്തിൽ വി. സെബസ്ത്യാനോസ് സഹദായുടെ തിരുനാളിന് ഇടവക വികാരി ഫാ. ജയിംസ് പുളിച്ചുമാക്കൽ എംസിബിഎസ് കൊടിയേറ്റുന്നു.
ഹരിപ്പാട്: കരുവാറ്റ സെന്റ് ജോസഫ് പള്ളിയിൽ വി. സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ ആഘോഷങ്ങൾ തുടങ്ങി. ഇടവക വികാരി ഫാ. ജയിംസ് പുളിച്ചുമാക്കൽ എംസിബിഎസ് കൊടിയേറ്റി. ഇന്നു രാവിലെ ഏഴിന് വെഞ്ചരിച്ച കഴുന്ന് ഭവനങ്ങളിലേക്ക് സംവഹിക്കും. വൈകിട്ട് 4.15 ന് ദേശക്കഴുന്ന് പള്ളിയിൽ എത്തിച്ചേരും. 4.30 ന് ലദീഞ്ഞ്, മധ്യസ്ഥപ്രാർഥന,ആഘോഷമായ വി.കുർബാന - ഇടവകയിലെ നവ വൈദികൻ ഫാ. സോണി പുന്നൂർ പുത്തൻപറമ്പിൽ കാർമികനാകും. തുടർന്ന് വചനസന്ദേശം.
നാളെ പ്രധാന തിരുനാൾ ദിനം. വൈകുന്നേരം 4.30ന് ലദീഞ്ഞ്, മധ്യസ്ഥപ്രാർഥന, ആഘോഷമായ വി. കുർബാന - ഫാ. ജെറിൻ വലിയപറമ്പിൽ എംസിബിഎസ് കാർമികനാകും. തുടർന്ന് വചനസന്ദേശം. 6.30 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, ആശീർവാദം, കൊടിയിറക്ക് സ്നേഹവിരുന്ന് എന്നിവ നടക്കുമെന്ന് വികാരി ഫാ. ജയിംസ് പുളിച്ചുമാക്കൽ എംസിബിഎസ് , കൈക്കാരന്മാരായ പി.ജെ.ജോസഫ് പുന്നൂർ പുത്തൻപറമ്പിൽ , എം.ജെ.തോമസ് മുട്ടകുളം എന്നിവർ പറഞ്ഞു.
Tags : Karuvatta nattuvishesham local news