ഇരിട്ടി: വെള്ളരിവയൽ വ്യാകുലമാതാ പള്ളിയിൽ തിരുനാളിന് ഇടവക വികാരി ഫാ. ആന്റണി അറയ്ക്കൽ കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ. ബെന്നി മണപ്പാട്ട് കാർമികത്വം വഹിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് ദിവ്യബലിക്ക് ഫാ. മാത്യു സെബാസ്റ്റ്യൻ കാർമികത്വം വഹിക്കും. തുടർന്ന് ഏഴിന് കലാസന്ധ്യ.
പ്രധാന തിരുനാൾ ദിനമായ ഏഴിനു വൈകുന്നേരം അഞ്ചിന് ദിവ്യബലിക്ക് ഫാ. സനോജ് പ്ലാംതോട്ടത്തിൽ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. സമാപന ദിവസമായ എട്ടിനു രാവിലെ 10ന് ദിവ്യബലി. ഫാ. റോണി പീറ്റർ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. ഊട്ടുനേർച്ച.
Tags : nattu vishesham Vyakulamatha Church