x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളിത്തിരു​നാ​ൾ കൊടിയേറ്റം 9 ന്


Published: January 7, 2026 01:40 AM IST | Updated: January 7, 2026 01:40 AM IST

പാ​ല​ക്ക​യം: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 9 മു​ത​ൽ 12 വ​രെ ആ​ഘോ​ഷി​ക്കും. 9 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വി​കാ​രി ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ എ​ന്നി​വ ന​ട​ക്കും. 10 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക് മാ​ങ്കു​റു​ശി സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ്ര​കാ​ശ് തൂ​ണി​ക്കാ​വി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഇ​രു​ന്പാ​മു​ട്ടി പ​ന്ത​ലി​ലേ​ക്ക് തി​രു​നാ​ൾപ്ര​ദ​ക്ഷി​ണം. ല​ദീ​ഞ്ഞ്, കു​രി​ശി​ന്‍റെ ആ​ശീ​ർ​വാ​ദം, ആ​കാ​ശവ​ർ​ണവി​സ്മ​യം എ​ന്നി​വ​യും ഉ​ണ്ടാ​കും.

രാ​ത്രി എ​ട്ടി​ന് ഗാ​ന​മേ​ള. 11 ന് ​രാ​വി​ലെ ഏ​ഴ​ര​യ്ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് മം​ഗ​ലം​ഡാം സെ​ന്‍റ്് സേ​വ്യേ​ഴ്സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ബി​ൻ ക​രു​ത്തി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 11.30 ന് ​കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് തി​രു​നാ​ൾപ്ര​ദ​ക്ഷി​ണം. മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ളം, കൊ​ട്ടി​ക്ക​ലാ​ശം. വൈ​കു​ന്നേ​രം ആ​റ​ര​യ്ക്ക് കു​ടും​ബ​സം​ഗ​മം, ക​ലാ​സ​ന്ധ്യ. ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി ജോ​സ് കാ​നാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബീ​ന ജോ​യ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബെ​റ്റി ലോ​റ​ൻ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ണ്ണി​കൃ​ഷ്ണ​ൻ വേ​ങ്ങ​ശേ​രി എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തും. 12 ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​ന​ത്തി​ൽ രാ​വി​ലെ ആ​റ​ര​യ്ക്ക് ആ​രാ​ധ​ന.

ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ്, തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്കം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.

തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ക​ണ്‍​വീ​ന​ർ ഷാ​ജു കാ​ഞ്ഞി​ര​പ്പാ​റ, കൈ​ക്കാ​രന്മാരാ​യ ജോ​യി വെ​ട്ട​ത്ത്, ജോ​സ​ഫ് പാ​ല​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags : Flag hoisting nattuvishasham local news

Recent News

Up