അകത്തേത്തറ: അകത്തേത്തറ പഞ്ചായത്തിൽ 14ാം വാർഡിലെ രാമകൃഷ്ണകോളനി അഞ്ചാംലൈനിൽ റോഡിലെ മഴവെള്ളക്കെട്ടിൽ വലഞ്ഞ് നാട്ടുകാർ. അഞ്ചാം ലൈനിലെ അഞ്ച് കുടുംബങ്ങളാണ് നടക്കാൻപോലും പാടുപെടുന്നത്. താഴ്ന്ന പ്രദേശമായ ഇവിടുത്തെ റോഡിൽ മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാ വാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാത്തതാണ് പ്രശ്നം. മഴക്കാലത്ത് ഇത് രൂക്ഷമാണ്. വെയിൽ വന്നാൽ സാധാരണ വെള്ളം വറ്റിപ്പോകാറുണ്ട്.
പക്ഷേ ഇക്കൊല്ലം വെയിൽ കനത്തിട്ടും വെള്ളം വറ്റുന്നില്ല. വെള്ളം ഒഴുകിപ്പോകേണ്ട ഭാഗത്ത് ഒരു വ്യക്തിയുടെ മതിലുണ്ട്. ഈ തടസം ഒഴിവാക്കുകയോ പൈപ്പ് സ്ഥാപിച്ച് വെള്ളം ഒഴുക്കുകയോ ചെയ്താൽ പ്രശ്നം പരിഹരിക്കാനാകുമെന്നും ഇതിന് വ്യക്തി സമ്മതിക്കുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. ആളുകൾ വഴുക്കിവീഴുന്നതിനൊപ്പം കൊതുകുശല്യവുമുണ്ട്. വിഷയം ചൂണ്ടിക്കാട്ടി നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതിയും നൽകി. പരാതി പരിശോധിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അകത്തേത്തറ പഞ്ചായത്തിന് കളക്ടർ കത്ത് നൽകിയിട്ടുണ്ട്.
എങ്കിലും നടപടി ഉണ്ടായില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. വിഷയം പരിശോധിച്ചെന്നും പ്രശ്നപരിഹാരത്തിന് സഹകരിക്കാൻ ആവശ്യപ്പെട്ട് ആ വ്യക്തി യുമായി ചർച്ച നടത്തുമെന്നും 14ാം വാർഡ് അംഗവും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായ എം. മഞ്ജു മുരളി പറഞ്ഞു. സ്വകാര്യസ്ഥലത്ത് പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി പൈപ്പ് സ്ഥാപിക്കാൻ സ്ഥലമുടമ അനുമതിപത്രം നൽകണം. ഇതിന് തയ്യാറല്ലാത്തതുകൊണ്ടാണ് പ്രശ്നം നീണ്ടുപോകുന്നതെന്നും വീണ്ടും ചർച്ച നടത്തുമെന്നും അവർ പറഞ്
Tags : Floodwaters nattuvisheasham local