x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വി മേ​ഖ​ല​യി​ലെ ഉ​ന്ന​തി​ക​ള്‍ ഭ​ക്ഷ്യ ക​മ്മീ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു : മൂ​ഴി​യാ​ര്‍ അ​ങ്ക​ണ​വാ​ടി സ്മാ​ര്‍​ട്ടാ​ക്കാ​ന്‍ ഇ​ട​പെ​ടും


Published: February 14, 2026 03:18 AM IST | Updated: February 14, 2026 03:18 AM IST

സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജി​നു സ​ഖ​റി​യ ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സാ​യി​പ്പ​ന്‍​കു​ഴി ഗോ​ത്ര​വ​ര്‍​ഗ ഉ​ന്ന​തി സ​ന്ദ​ര്‍​ശി​ക്കു​ന്നു.

മൂ​ഴി​യാ​ർ: ദേ​ശീ​യ ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മം 2013 ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​വ​ഹ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ സാ​യി​പ്പ​ന്‍​കു​ഴി, മൂ​ഴി​യാ​ർ, ഗ​വി ഗോ​ത്ര വ​ര്‍​ഗ ഉ​ന്ന​തി​ക​ളി​ല്‍ സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജി​നു സ​ഖ​റി​യ ഉ​മ്മ​ൻ, ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള അം​ഗം ഷീ​ല വി​ജ​യ​കു​മാ​ർ, ക​മ്മീ​ഷ​ന്‍ മെം​ബ​ര്‍ സെ​ക്ര​ട്ട​റി ബി​ജു ശ​ങ്ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

ഉ​ന്ന​തി​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​മ്മീ​ഷ​ന്‍ നേ​രി​ല്‍ ക​ണ്ട് ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മ പ്ര​കാ​ര​മു​ള്ള പ​ദ്ധ​തി ആ​നു​കൂ​ലും ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി. മൂ​ഴി​യാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​തി​ക​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ന്‍ ക​ട വ​ഴി റേ​ഷ​ന്‍ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്നു​വെ​ന്ന് ക​മ്മീ​ഷ​നു ബോ​ധ്യ​മാ​യി. മൂ​ഴി​യാ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 100-ാം ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി, ഗ​വി കൊ​ച്ചു പ​മ്പ​യി​ലെ 103-ാം ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി എ​ന്നി​വ​യും സ​ന്ദ​ര്‍​ശി​ച്ചു. അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ പോ​ഷ​കാ​ഹ​ര വി​ത​ര​ണം ഉ​റ​പ്പാ​ക്കി.

സെ​ന്‍റ​റി​ന്‍റെ ചു​മ​ത​ല​യു​ള​ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​നും അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ സ്ഥി​ര​മാ​യി കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശ​വും ന​ല്‍​കി. മൂ​ഴി​യാ​ര്‍ അ​ങ്ക​ണ​വാ​ടി സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​യാ​യി ഉ​യ​ര്‍​ത്താ​ന്‍ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ടും.

ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി വി​ല​യി​രു​ത്താ​ന്‍ ക​മ്മീ​ഷ​ന്‍ മൂ​ഴി​യാ​ര്‍ സ​ര്‍​ക്കാ​ര്‍ യു​പി​എ​സ്, ഗ​വി. ജി​എ​ല്‍​പി​എ​സ് എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ചു. ഗ​വി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 145-ാം ന​മ്പ​ര്‍ റേ​ഷ​ന്‍ ഡി​പ്പോ​യു​ടെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ. ​ആ​ർ. ജ​യ​ശ്രീ, ഐ​സി ഡി ​എ​സ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് സു​ഭാ​ഷ്, പ​ട്ടി​ക വ​ര്‍​ഗ​വ​കു​പ്പ് എ​ഡി​റ്റി​ഒ ശ​ശി​ധ​ര​ൻ, കോ​ന്നി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ ഹ​രീ​ഷ് കെ. ​പി​ള്ള, ജി​ല്ലാ നൂ​ണ്‍ ഫീ​ഡിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍ വി​ജ​യ​ശ്രീ, ശ്രീ​ദേ​വി, റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ട്ക​ര്‍​മാ​ർ, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍, വ​നം, പോ​ലി​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ക​മ്മീ​ഷ​നെ അ​നു​ഗ​മി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up