x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട്ട​പ്പാ​ടി​യി​ലെ ഗോ​ത്ര​വ​ർ​ഗ ഉ​ന്ന​തി​ക​ൾ സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ്യ ​ക​മ്മീ​ഷ​ൻ


Published: January 31, 2026 12:53 AM IST | Updated: January 31, 2026 12:53 AM IST

അ​ട്ട​പ്പാ​ടി ഗോ​ത്ര​വ​ർ​ഗ ഉ​ന്ന​തി​ക​ളി​ൽ ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ജി​നു സ​ഖ​റി​യ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു.

പാ​ല​ക്കാ​ട്: ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ൾ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അ​ട്ട​പ്പാ​ടി​യി​ലെ ഗോ​ത്ര​വ​ർ​ഗ​മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ.​ജി​നു സ​ഖ​റി​യ ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തേ​ക്കു​പ​ന, ദൊ​ഡു​ഗ​ട്ടി എ​ന്നീ ഊ​രു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. റേ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളെ നേ​രി​ൽ​ക​ണ്ട ക​മ്മീ​ഷ​ൻ പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യം കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി. തേ​ക്കു​പ​ന, ദൊ​ഡു​ഗ​ട്ടി മേ​ഖ​ല​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും ഊ​രു​ക​ളി​ലു​ള്ള​വ​ർ​ക്ക് ഗോ​ത​ന്പി​നു പ​ക​രം ആ​ട്ട ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഷീ​ല വി​ജ​യ​കു​മാ​ർ, മു​രു​കേ​ഷ് ചെ​റു​നാ​ലി, മെം​ബ​ർ സെ​ക്ര​ട്ട​റി ബി​ജു ശ​ങ്ക​ർ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എ.​എ​സ്. ബീ​ന, ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി.​വി. മി​നി​മോ​ൾ എ​ന്നി​വ​രും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Attappadi nattuvishesham local news

Recent News

Up