x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ഡ് സ്‌​കേ​പ്പിം​ഗ് പ​ദ്ധ​തി ര​ണ്ടാംഘ​ട്ട വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു


Published: February 14, 2026 03:23 AM IST | Updated: February 14, 2026 03:23 AM IST

ഫു​ഡ് സ്‌​കേ​പ്പിം​ഗ് പ​ദ്ധ​തി ര​ണ്ടാംഘ​ട്ട വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: ഹ​രി​ത ക​ര്‍​മ​സേ​ന ഒ​രു​ക്കു​ന്ന സ​മ​ഗ്ര പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഫു​ഡ് സ്‌​കേ​പ്പിം​ഗ് പ​ദ്ധ​തി ര​ണ്ടാം ഘ​ട്ട വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം കു​ല​ശേ​ഖ​ര​പ​തി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​ന്ധു അ​നി​ല്‍ തൈ​ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ അ​ന്‍​സ​ര്‍ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് ജി​ല്ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ ക​ള​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ 2025ലാ​ണ് ജൈ​വ​കൃ​ഷി ആ​രം​ഭി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വ​ഴു​ത​ന, ത​ക്കാ​ളി, പ​യ​ര്‍ തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്തി​രു​ന്നു. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ കാ​ബേ​ജ്, കോ​ളി​ഫ്‌​ള​വ​ര്‍ എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന കൃ​ഷി. മ​ണ്ണു​ത്തി സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി ജ​യ​ല​ക്ഷ്മി​യാ​ണ് തൈ​ക​ള്‍ ന​ല്‍​കി​യ​ത്.

ഹ​രി​ത​ക​ര്‍​മ സേ​ന ശേ​ഖ​രി​ച്ച് ഉ​റ​വി​ട​ത്തി​ല്‍ ത​ന്നെ സം​സ്‌​ക​രി​ച്ചു ത​യാ​റാ​ക്കി​യ ജൈ​വ​വ​ള​വും ന​ഗ​ര​സ​ഭ​യു​ടെ ജൈ​വ​വ​ള​മാ​യ പാം ​ബ​യോ ഗ്രീ​ന്‍ മാ​ന്വ​റു​മാ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ച​ത്.

എ​ല്ലാ ദി​വ​സ​വും വാ​ര്‍​ഡു​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ശേ​ഷം ഹ​രി​ത ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ കൃ​ഷി​യി​ടം സ​ന്ദ​ര്‍​ശി​ച്ച് പ​രി​പാ​ല​നം ഉ​റ​പ്പാ​ക്കും. ന​ഗ​ര​സ​ഭ ഹ​രി​ത​ശ്രീ ഫാ​ര്‍​മേ​ഴ്സ് ക്ല​ബി​ന്‍റെ സ​ഹ​യ​വു​മു​ണ്ട്.

അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ബി. ​ജ്യോ​തി, ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ വ​ര്‍​ഗീ​സ് മാ​ത്യൂ, കൃ​ഷി​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ആ​ലി​യ ഫ​ര്‍​സാ​ന, കൃ​ഷി ഓ​ഫീ​സ​ര്‍ എ​ൽ. ഷി​ബി, ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up