വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ ഫുട്ബോൾ ഫോർ സ്കൂൾ പ്രോഗ്രാമിന്റെ ഉദ്ഘാടനം പ്രമോദ് നാരായൺ എംഎൽഎ നിർവഹിക്കുന്നു.
വെച്ചൂച്ചിറ: യുനെസ്കോയുടെ സഹകരണത്തോടെ ഫിഫ നടപ്പിലാക്കുന്ന ഫുട്ബോൾ ഫോർ സ്കൂൾ പരിപാടിയുടെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യയിൽ നടപ്പിലാക്കുന്ന ഫുട്ബോൾ ഫോർ സ്കൂൾ പ്രോഗ്രാമിലെ ഫുട്ബോൾ വിതരണ പദ്ധതി വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ലയിലെ അമ്പതോളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ, അധ്യാപകർ, നവോദയ വിദ്യാലയത്തിലെ പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ, സ്റ്റാഫ് അംഗങ്ങൾ,രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എസ്. രമാദേവി പ്രസംഗിച്ചു.