x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ര​ക്കോ​ഴി​യെ ര​ക്ഷി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വ​നം​വ​കു​പ്പി​ന്‍റെ ആ​ദ​ര​വ്


Published: January 6, 2026 12:06 AM IST | Updated: January 6, 2026 12:06 AM IST

ചേ​ര​ക്കോ​ഴി​യെ ര​ക്ഷി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ സം​സ്ഥാ​ന വ​നംവ​കു​പ്പ് ആ​ദ​രി​ച്ച​പ്പോ​ൾ.

എ​ട​ത്വ: അ​വ​ശ​നി​ല​യി​ലാ​യ ചേ​ര​ക്കോ​ഴി​യെ ര​ക്ഷി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ച് സം​സ്ഥാ​ന വ​നം വ​കു​പ്പ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ ജീ​വ​ന്‍ ജ​യ​ന്‍ പു​ന്ന​പ്ര, ജീ​സ​ന്‍ ജോ​ജി വ​ള്ളാം​പ​റ​മ്പി​ല്‍, ജെ​ലി​ന്‍ ജ​യ​ന്‍, ഷോ​ണ്‍ ആന്‍റ​ണി, ജ​സ്‌ലി ന്‍ സേ​വ്യ​ര്‍ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. എ​ല്ലാ​വ​രും എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ഥി​ക​ളാ​ണ്.

മ​രി​യാ​പു​രം മേ​രി​മാ​താ​ പ​ള്ളി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​വ​ര്‍​ക്ക് പ്ര​ശം​സാ​പ​ത്ര​വും സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി. ജി​ല്ലാ സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​സി​. ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ സു​മി ജോ​സ​ഫ്, ചെ​ങ്ങ​ന്നൂ​ര്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ രാ​ജേ​ഷ്, ചെ​ങ്ങ​ന്നൂ​ര്‍ സെ​ക‌്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ നി​ഷാ​ന്ത്, ആ​ര്‍​ആ​ര്‍​ടി ജി​ല്ലാ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സോ​ജ​ന്‍ ലാ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

മ​രി​യാ​പു​രം പ​ള്ളി പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജ് ഫാ. ​അ​ജോ പീ​ടി​യേ​ക്ക​ല്‍, സ​ണ്‍​ഡേ​സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് മി​നി ച​ന്ദ​ന​പ്പ​റ​മ്പി​ല്‍, തോ​മ​സ്‌​കു​ട്ടി വെ​ളു​ത്തേ​ട​ത്തു​പ​റ​മ്പി​ല്‍, ജ​യ​ന്‍ പു​ന്ന​പ്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​വ​ര്‍ പ​ള്ളി​യി​ല്‍ പോ​യി തി​രി​കെ വ​രു​മ്പോ​ള്‍ പോ​ച്ച​യാ​റി​നു സ​മീ​പം മ​രി​യാ​പു​ര​ത്തേ​ക്കു​ള്ള തോ​ട്ടി​ല്‍ പോ​ളി​സ്റ്റ​ര്‍ തു​ണി ചു​ണ്ടി​ല്‍ കു​ര​ങ്ങി കു​റേ ദി​വ​സ​ങ്ങ​ളാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​ലും സാ​ധി​ക്കാ​തെ അ​വ​ശ​നി​യി​ലാ​യ ചേ​ര​ക്കോ​ഴി​യെ​യാ​ണ് ഇ​വ​ര്‍ ര​ക്ഷി​ച്ച​ത്.

ചു​ണ്ടി​ല്‍ കു​രു​ങ്ങി​യി​രു​ന്ന തു​ണി ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് സൂ​ക്ഷ്മ​മാ​യി മു​റി​ച്ച് നീ​ക്കി​യാ​ണ് അ​ഞ്ചു​പേ​ര്‍ അ​ട​ങ്ങു​ന്ന കു​ട്ടി​ക​ളു​ടെ സം​ഘം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

Tags : Forest Department nattuvishasham local news

Recent News

Up