ആയക്കാട് ബഥേൽ പള്ളി ഹാളിന്റെ മുറ്റത്തെ മതിൽക്കെട്ടിൽ നിന്ന് പിടികൂടിയ മൂന്ന് മൂർഖൻ പാമ്പുകളിലൊന്ന്.
പാമ്പുകളെ പിടികൂടി വനപാലകർക്ക് കൈമാറി
കോതമംഗലം: ആയക്കാട് ബഥേൽ പള്ളി ഹാളിന്റെ മുറ്റത്ത് മതിൽക്കെട്ടിലൊളിച്ച മൂന്ന് മൂർഖൻ പാമ്പുകളെ പിടികൂടി. ഇന്നലെ ഉച്ചയോടെ ഹാളിനു സമീപം ഒരു മൂർഖൻ പാമ്പിനെ പാസ്റ്റർ എൽദോ വർഗീസ് കണ്ടതിനെ തുടർന്ന് വാർഡ് മെമ്പർ ബിൻസിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പാമ്പുപിടുത്ത വിദഗ്ധരായ മാർട്ടിൻ മേയ്ക്ക മാലിയും ജുവൽ ജൂഡിയും സ്ഥലത്തെത്തി മതിൽക്കെട്ടിലെ മാളം പരിശോധിച്ചപ്പോഴാണ് മൂന്ന് മൂർഖൻ പാമ്പുകൾ ഉണ്ടെന്ന് അറിഞ്ഞത്.
ഇരുവരും ചേർന്ന് മൂന്ന് പാമ്പുകളെയും പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പുകളെ വനപാലകർക്ക് കൈമാറി. ആദ്യമായാണ് മൂന്ന് പാമ്പുകളെ ഒരു മാളത്തിൽ നിന്ന് പിടികൂടുന്നതെന്ന് മാർട്ടിൻ മേയ്ക്കമാലി പറഞ്ഞു.
Tags : Local News Nattuvishesham Ernakulam