ദേശീയപാത 766ല്‍ ബീനാച്ചിക്ക് സമീപം കാറും ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം.
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ല്‍ ബീനാച്ചിക്ക് സമീപം കാറും ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ബീനാച്ചി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഖാലിദ് (59), ഓട്ടോ യാത്രക്കാരായ നമ്പ്യാര്‍കുന്ന് സ്വദേശി അബൂബക്കര്‍ (57), മണിച്ചിറ സ്വദേശി സാജിദ് (24), സ്കൂട്ടര്‍ യാത്രക്കാരനായ അമല്‍ ഫാരിദ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ ഖാലിദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂവരെയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റ ഭാഗത്ത് നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് കൊളഗപ്പാറ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിലും അതിന് പിന്നിലായി എത്തിയിരുന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Tags : Local News Nattuvishesham Wayanad