x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​മ്പ​ന​ത്ത് നാ​ലു​പേ​രെ തെ​രു​വുനാ​യ ക​ടി​ച്ചു


Published: November 13, 2025 07:18 AM IST | Updated: November 13, 2025 07:18 AM IST

ഇ​രു​മ്പ​നം: ഇ​രു​മ്പ​ന​ത്ത് നാ​ല് പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ഇ​രു​മ്പ​നം എ​ച്ച്ഒ​സി ക്വാ​ർ​ട്ടേ​ഴ്‌​സി​ന് സ​മീ​പ​ത്തു​ള്ള ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​യ​വ​ർ​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.


ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ആ​യി​രു​ന്നു നാ​യ​യു​ടെ ആ​ക്ര​മ​ണം. വാ​ർ​ഡ് കൗ​ൺ​സി​ല​റാ​യ വ​ള്ളി ര​വി​ക്ക് നേ​രെ​യും നാ​യ​യു​ടെ ആ​ക്ര​മ​ണ ശ്ര​മം ഉ​ണ്ടാ​യി. മൂ​ന്നു സ്ത്രീ​ക​ളെ​യും നാ​ല് പു​രു​ഷ​ന്മാ​രെ​യു​മാ​ണ് തെ​രു​വുനാ​യ ആ​ക്ര​മി​ച്ച​ത്.

ഇ​തി​ൽ നാ​ല് പേ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. പു​രു​ഷ​ന്മാ​രി​ൽ ഒ​രാ​ൾ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണ്. ഇ​യാ​ളെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കു​ത്തി​വ​യ്പ്പ് ന​ൽ​കി. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ര​ണ്ടാ​ഴ്ച​ക്ക​കം തെ​രു​വു നാ​യ്ക്ക​ളു​ടെ കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​റി​യി​ക്ക​ണ​മെ​ന്ന​റി​യി​ച്ച് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും തെ​രു​വു​നാ​യ​ക​ളെ പേ​ടി​ച്ച് റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

Tags : local nattuvishesham street dog

Recent News

Up